മിനി സ്ക്രീനിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയെങ്കിലും വലിയൊരു ഗായികയായിട്ടാണ് അഭിരാമി സുരേഷ് ഇന്ന് അറിയപ്പെടുന്നത്. ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പരയിലൂടെയായിരുന്നു താരത്തിന്റെ കടന്നുവരവ്. പിന്നീട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്റ്റാർ സിങ്ങറിലെ മികച്ച ഗായികയായ അമൃത സുരേഷിന്റെ സഹോദരിയായി പ്രേക്ഷകർക്ക് മുമ്പിലെത്തി. 

അമൃതയ്ക്കൊപ്പം സംഗീതലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിരാമി പിന്നീട് ബിഗ് ബോസ് മലയാളം സീസൺ രണ്ടിലും എത്തി. ഒരു മത്സരാർത്ഥിയായി ബിഗ് ബോസിലെ അമൃതയും അഭിരാമിയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ എല്ലാ മേഖലയിലും  ഒരു കൈ നോക്കാൻ തയ്യാറാണെന്ന് നേരത്തെ തന്നെ അഭിരാമി തെളിയിച്ചു കഴിഞ്ഞതാണ്. 

ഇപ്പോഴിതാ ഒരു കിടിലൻ ഫോട്ടോഷൂട്ടുമായാണ് താരം എത്തുന്നത്. ' വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമാവില്ല, പക്ഷെ എപ്പോഴും അത് വിലപ്പെട്ടതായിരിക്കും. സ്നേഹത്തിന് നന്ദി' - എന്നാണ് അഭിരാമി ചിത്രത്തിനൊപ്പം കുറിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുമായാണ് അമൃത എത്തുന്നത്. ' അഭിരാമിയല്ല മോളേ.. മഗിഴ്മതി കൊട്ടാരത്തിലെ ശിവകാമി' - എന്നാണ് അമൃതയുടെ കമന്റ്.