പൊന്നിയിൻ സെൽവൻ 2 നെക്കുറിച്ച് അഭിഷേക് ഇട്ട ട്വീറ്റിലാണ് സംഭവം. 

മുംബൈ: പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ മികച്ച പ്രകടനമാണ് ഐശ്വര്യറായി പുറത്തെടുത്തിരിക്കുന്നത് എന്നാണ് പൊതുവില്‍ നിരൂപക പ്രശംസ. അതിനിടയിലാണ് ഒരു ആരാധകന്‍റെ കമന്‍റിനോട് രസകരമായി ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചൻ പ്രതികരിച്ചതും വാര്‍ത്തകളില്‍ നിറയുകയാണ്.

പൊന്നിയിൻ സെൽവൻ 2 നെക്കുറിച്ച് അഭിഷേക് ഇട്ട ട്വീറ്റിലാണ് സംഭവം. “പൊന്നിയില്‍ സെല്‍വന്‍ 2 വളരെ മനോഹരമാണ്. പറയാന്‍ എനിക്ക് വാക്കുകളില്ല. ശക്തമായ പ്രമേയം അവതരിപ്പിച്ച മണി രത്നം, വിക്രം, തൃഷ, ജയംരവി,കാര്‍ത്തി മറ്റ് അഭിനേതാക്കള്‍ക്കും അണിയറപ്രവർത്തകര്‍ക്കും ആശംസകൾ. ഒപ്പം എന്‍റെ ശ്രീമതിയുടെ പ്രകടത്തില്‍ ഏറെ അഭിമാനിക്കുന്നു.നിങ്ങളുടെ ഏറ്റവും മികച്ചതാണ് ഇത്" ഐശ്വര്യയെ ടാഗ് ചെയ്ത് അഭിഷേക് പറഞ്ഞു.

ഈ ട്വീറ്റിന് ഒരാള്‍ മറുപടിയുമായി എത്തി. “ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവള്‍ (ഐശ്വര്യ റായി) സിനിമകള്‍ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ (ഐശ്വര്യ അഭിഷേക് ദമ്പതികളുടെ മകള്‍) നോക്കൂ". എന്നാല്‍ ഈ ട്വീറ്റിന് മറുപടിയുമായി ഉടന്‍ തന്നെ അഭിഷേക് രംഗത്ത് എത്തി. " അവര്‍ സിനിമ ചെയ്യട്ടെയെന്നോ, ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാന്‍ എന്തിനാണ് എന്‍റെ അനുവാദം, പ്രത്യേകിച്ച് അവര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യം".

Scroll to load tweet…

എന്തായാലും നിരവധിപ്പേരാണ് അഭിഷേകിന്‍റെ ഈ ട്വീറ്റിന് പിന്തുണയുമായി എത്തിയത്. അഭിഷേക് പറഞ്ഞതാണ് യഥാര്‍ത്ഥ ഭര്‍ത്താക്കന്മാര്‍ ചെയ്യേണ്ടതെന്നും. ഭാര്യമാരും സ്വതന്ത്ര്യ വ്യക്തികളാണ് എന്ന് മനസിലാക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 

Scroll to load tweet…

അതേ സമയം പൊന്നിയിന്‍ സെല്‍വനില്‍ പഴുവൂർ രാജ്ഞിയായ നന്ദിനിയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വൻ 2' ഇന്നലെ പ്രദര്‍ശനത്തിനെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്‍നാട്ടിലെ നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് 'പൊന്നിയിൻ സെല്‍വന്റേ'ത് എന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.

'ശ്രീനാഥ്‌ ഭാസി ഇരയാണ്, എന്തിന് ശ്രീനാഥ്‌ ഭാസിയെ ടാർഗെറ്റ് ചെയ്യുന്നു' : പിന്തുണയുമായി വിജയകുമാര്‍ പ്രഭാകരന്‍

റിലീസ് ചെയ്ത് രണ്ട് ദിനത്തില്‍ കളക്ഷനില്‍ നാഴികകല്ല് പിന്നിട്ട് 'പൊന്നിയിൻ സെല്‍വൻ 2'