യുവാക്കളെ പോലും സാന്ത്വനം പ്രേക്ഷകരാക്കി മാറ്റിയത് ശിവാഞ്‌ജലി എഫക്ടായിരുന്നു.

ടെലിവിഷന്‍ സീരിയലുകളില്‍ ഏറെ ആരാധകരുളള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’. നടി ചിപ്പി പ്രധാന വേഷത്തിലെത്തിയ പരമ്പര കഥയിലെ ദൃഢതകൊണ്ടും, അഭിനേതാക്കളുടെ കെട്ടുറപ്പുകൊണ്ടും മിനിസ്‌ക്രീനിലെ മിന്നും പരമ്പരയായി മാറുകയായിരുന്നു. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങൾ മുതൽ ചെറു വേഷങ്ങളിൽ അഭിനയിക്കുന്നവര്‍ക്ക് വരെ വൻ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞിട്ടുണ്ട്. 

'കൃഷ്‍ണ സ്റ്റോഴ്സ്' എന്ന പലചരക്ക് കട നടത്തുന്ന 'സാന്ത്വനം' കുടുംബാംഗങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. 'സാന്ത്വനം' വീട്ടിലെ ജ്യേഷ്‍ഠാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. വൈകാരികമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ പരമ്പര മുന്നേയും സഞ്ചരിച്ചിട്ടുണ്ടെങ്കിലും, വീട്ടുകാര്‍ ഒറ്റക്കെട്ടായിരുന്നു എന്നതുകൊണ്ട്, പ്രശ്‌നങ്ങളെല്ലാം നിസ്സാരമായി മറികടക്കാന്‍ 'സാന്ത്വന'ത്തിന് കഴിഞ്ഞിട്ടുണ്ട്.

അതേസമയം, പാരമ്പരയിലെ താരങ്ങളുടെ ഒത്തുരുമയ്ക്ക് കാരണം സെറ്റിലെ അവരുടെ കൂട്ടായ്മ തന്നെയാണെന്ന് പറയാതെ വയ്യ. സാന്ത്വനത്തിലെ കണ്ണൻ ആയ അച്ചു സുഗന്ദ് ആണ് സെറ്റിലെ, സ്നേഹത്തിന്റെ കഥ പറയുന്ന പുതിയ വീഡിയോ പങ്കുവെച്ചത്. അമ്മയെ ഒറ്റക്ക് ഫോട്ടോ എടുക്കാൻ വിടാതെ മരുമക്കൾ മൂന്നാളും ഓടിയെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് വീഡിയോയിൽ കാണാം.

View post on Instagram

'അമ്മ മനസ് തങ്കമ്മേടെ മനസ്', എന്നാണ് അച്ചു വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. വളരെ താല്പര്യത്തോടെയാണ് പ്രേക്ഷകർ വീഡിയോ ഏറ്റെടുത്തത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. രാജീവ് പരമേശ്വരൻ സാന്ത്വനത്തിലെ ബാലേട്ടനായി എത്തുമ്പോൾ ദേവിയാകുന്നത് ചിപ്പി തന്നെയാണ്.

സ്വയം ട്രോളി സെൽഫി ചിത്രങ്ങൾ പങ്കുവെച്ച് 'സാന്ത്വനം' കണ്ണൻ

ഗോപിക അനിൽ, സജിൻ, അച്ചു, മഞ്ജുഷ, ഗിരീഷ് നമ്പിയാർ, രക്ഷാ രാജ്, ബിജേഷ്, അപ്സര, ഗിരിജ, സിന്ധു വർമ്മ, രോഹിത് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. ശിവാഞ്‌ജലി എന്ന പെയർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ഓളം സൃഷ്ടിച്ചതും ഈ പരമ്പരയുടെ ഭാഗമായി തന്നെ. യുവാക്കളെ പോലും സാന്ത്വനം പ്രേക്ഷകരാക്കി മാറ്റിയത് ശിവാഞ്‌ജലി എഫക്ടായിരുന്നു.