പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചതനായ താരമാണ് സൂരജ്. ദേവ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറാൻ ചുരുങ്ങിയ സമയം കൊണ്ടു തന്നെ താരത്തിന് സാധിച്ചു.  ഇപ്പോഴിതാ കരിയറിലെ ഒരു സസ്പെൻസ് വിശേഷം പങ്കുവച്ചിരിക്കുകയാണ് സൂരജ്. നടി ഉർവ്വശിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു സസ്പെൻസുണ്ട് എന്നാണ് സൂരജ് ആരാധകരോട്  അറിയിക്കുന്നത്. വലിയ സർപ്രൈസാണെന്നും ചിത്രത്തോടൊപ്പം സൂരജ് കുറിക്കുന്നു.

അതിവേഗം ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ സിനിമയാണോ അതോ സീരിയലിലെ സസ്പെൻസാണോ എന്നെല്ലാമുള്ള ചോദ്യങ്ങളുമായാണ് പ്രേക്ഷകർ ദേവയ്ക്ക് മുമ്പിലെത്തുന്നത്. എന്നാൽ ഇതിന് താരം മറുപടി നൽകിയിട്ടില്ല.

പരമ്പരയിൽ ദേവയായി എത്തിയ സൂരജ് സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. സൂരജിൻ്റെ വിശേഷങ്ങൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രിയം നേടിയ പരമ്പര പാടാത്ത പൈങ്കിളി വ്യത്യസ്തമായ കഥയാണ് പറയുന്നത്. നിരവധി ഹിറ്റ് പരമ്പരകൾ സമ്മാനിച്ച സുധീഷ് ശങ്കര്‍ ആണ് പരമ്പര ഒരുക്കുന്നത്.  ദിനേഷ് പള്ളമാണ് കഥ. 

A great surprise awaits ❤️with Urvashi mam..

Posted by Sooraj Sun on Wednesday, December 16, 2020