മലയാളം ബിഗ്‌ബോസ് ഒന്നാം സീസണിലെ മത്സരാര്‍ത്ഥിയായപ്പോഴാണ് അർച്ചന പരമ്പരകളിലെപോലെ വില്ലത്തിയല്ലെന്ന് മലയാളികള്‍ അറിയുന്നത്. ബിഗ്‌ബോസ് വീട്ടില്‍നിന്നും മോഹന്‍ലാലുമായുള്ള സംഭാഷണത്തിന്റെ ചെറിയഭാഗം ടിക് ടോക് ചെയ്യുകയാണിപ്പോള്‍ താരം

എന്റെ മാനസുത്രി എന്ന പരമ്പര കഴിഞ്ഞിട്ടും, അതിനുശേഷം ഒരുപാട് പരമ്പരകളില്‍ വില്ലത്തിയായി തിളങ്ങിയിട്ടും അര്‍ച്ചനാ സുശീലനെ കാണുമ്പോള്‍ മലയാളികള്‍ വിളിക്കുന്ന പേര് ഗ്ലോറി എന്നുതന്നെയാണ്. മാനസപുത്രി പരമ്പരയുടെ കാലത്ത് എന്തിനാണ് ആ സോഫിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് ചോദിച്ച് അമ്മൂമ്മമാരുടെ ഒരുപാട് അടി കൊണ്ടിട്ടുണ്ടെന്നും അര്‍ച്ചന പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത്രയ്ക്ക് വലിയ സ്വീകാര്യതയാണ് താരത്തിന്റെ വില്ലത്തിവേഷത്തിന് കിട്ടിയിട്ടുള്ളത്. എന്നാല്‍ ആളൊരു പാവം പൂച്ചക്കുട്ടിയാണെന്ന് മലയാളിക്ക് മനസ്സിലാക്കിക്കൊടുത്തത് ബിഗ്‌ബോസാണ്.

മലയാളം ബിഗ്‌ബോസ് ഒന്നാം സീസണിലെ മത്സരാര്‍ത്ഥിയായപ്പോഴാണ് താരം പരമ്പരകളിലെപോലെ വില്ലത്തിയല്ലെന്ന് മലയാളികള്‍ അറിയുന്നത്. ബിഗ്‌ബോസ് വീട്ടില്‍നിന്നും മോഹന്‍ലാലുമായുള്ള സംഭാഷണത്തിന്റെ ചെറിയഭാഗം ടിക് ടോക് ചെയ്യുകയാണിപ്പോള്‍ താരം. രണ്ട് രാജ്യങ്ങളുടെ സ്‌നേഹബന്ധത്തിന്റെ അടയാളമാണ് അര്‍ച്ചന എന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍, അച്ഛന്‍ മലയാളിയാണ് അമ്മ നേപ്പാളി.. ഞാന്‍ എരപ്പാളി. എന്നാണ് അര്‍ച്ഛന പറയുന്നത്. അമ്മയുടെ കൂടെയാണ് താരം പുതിയ ടിക് ടോക് വീഡിയോ ചെയ്തിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അര്‍ച്ചന തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നതും. എന്റെ സ്വീറ്റ് അമ്മയും ഞാനും എന്നാണ് അര്‍ച്ചന ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

View post on Instagram