ആദിത്യന്‍ ജയന്‍റെയും അമ്പിളി ദേവിയുടെയും വിവാഹം മുതല്‍ എല്ലാ വിശേഷങ്ങളും നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സീതയെന്ന സീരിയലില്‍ വേഷമിടുമ്പോഴായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും അമ്പിളി അഭിനയ രംഗത്തുണ്ടായിരുന്നു.

പ്രസവത്തിനായി ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമാണ് അമ്പിളി താല്‍ക്കാലിക അവധിയെടുത്തത്. ഉടന്‍ തിരിച്ചുവരുമെന്ന് അമ്പിളി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സിനിമയില്‍ നിന്ന് മിനി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. സീരിയലുകളില്‍ തിരക്കുള്ള താരമാണ് ഭര്‍ത്താവ് ആദിത്യനും.

ഇരുവരുടെയും വിവാഹം വാര്‍ത്തയായതിന് പിന്നാലെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി ആദിത്യന്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞ 20ന് കുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷവും ആദിത്യന്‍ പങ്കുവച്ചിരുന്നു. പിന്നാലെ കുഞ്ഞിന്‍റെ നൂലുകെട്ടും, പേരിടലും നടന്നതിന്‍റെ സന്തോഷവും പ്രേക്ഷകരോട്  പങ്കുവയ്ക്കുകയാണ് ആദിത്യനും അമ്പിളിയും.

20.11.2019 നായിരുന്നു ‍ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു. ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി. ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു "അർജുൻ". പ്രാർത്ഥിക്കണം എല്ലാവരും പ്രാര്‍ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങളും ആദിത്യന്‍ പങ്കുവച്ചത്.

ജനച്ചതു മുതല്‍ കുഞ്ഞിന്‍റെ ചിത്രങ്ങള്‍  പങ്കുവച്ചിരുന്നെങ്കിലും മുഖം കാണുന്ന തരത്തില്‍ അര്‍ജുന്‍റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ഇത് ആദ്യമാണ്. ആദ്യമായി കുഞ്ഞിനെ കണ്ട സന്തോഷത്തില്‍ നിരവധി പേര്‍ ആശംസകളുമായി എത്തുന്നുണ്ട്.