വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടൻ അജിത്തും ഒന്നിക്കുന്ന 'എകെ 61‍' ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്(Ajith Kumar). സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുമുണ്ട്. ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുകയാണ് താരം. 

അജിത്തിന്റെ ട്രിപ്പിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. “പാഷന്‍ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്.

ഹൈദരാബാദ്-സിക്കിം-ചെന്നൈ; 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പുമായി അജിത്ത്

സൂപ്പര്‍ബൈക്കുകളോട് വലിയ അഭിനിവേശമുള്ള അജിത് കുമാര്‍ പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'വലിമൈ'യുടെ ചിത്രീകരണത്തിന്‍റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

Scroll to load tweet…
Scroll to load tweet…

അതേസമയം, വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടൻ അജിത്തും ഒന്നിക്കുന്ന 'എകെ 61‍' ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ഒരു കവർച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61 എന്നാണ് റിപ്പോർട്ടുകൾ. ബോണി കപൂറാറാണ് ചിത്രത്തിന്റെ നി‍ർമ്മാണം. 

Scroll to load tweet…