ജഗതിയെ കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് അനൂപ്

എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായ ജഗതി ശ്രീകുമാറിന്‍റെ (Jagathy Sreekumar) തിരിച്ചുവരവ് ആഗ്രഹിക്കാത്ത മലയാളികളുണ്ടാകില്ല. വാഹനാപകടത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലാണ് ജഗതി. തങ്ങളുടെ പ്രിയപ്പെട്ട ജഗതിയുടെ വിശേഷങ്ങൾ കേൾക്കാൻ കാതോർക്കുന്നവരാണ് സിനിമാ പ്രേമികളെല്ലാം. ഇപ്പോഴിതാ സീരിയൽ താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന അനൂപ് ജഗതിയെ കണ്ടതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണിപ്പോൾ. 

അനൂപ് പങ്കുവച്ച കുറിപ്പ്

സ്നേഹത്തിന്‍റെ അമ്പിളി പുഞ്ചിരി. സ്നേഹം ... സ്നേഹം ...സ്നേഹം .. ആരാധന .. വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിക്കാൻ ഇത്രയേറെ വൈവിധ്യം ഉള്ള മറ്റൊരു നടൻ ഉണ്ടോ എന്നതിനുള്ള ഉത്തരം ആണ് ഒഴിഞ്ഞു കിടക്കുന്ന അങ്ങയുടെ സിംഹാസനം. എന്‍റെ ഭാഗ്യം ആണ് തൊട്ടടുത്ത് ഇങ്ങനെ ഇരിക്കാനും കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചത്.. സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എന്നെ നോക്കി ഒന്ന്‌ ചിരിച്ചു, ഒരുപാട് അർത്ഥമുള്ള, അതിലേറെ സ്നേഹമുള്ള ഒരു ചിരി ... അത് എനിക്ക് പ്രിയപ്പെട്ടതായിരിക്കും.. ഏതോ ഒരു വേദിയിൽ വച്ചോ, ലൊക്കേഷനിൽ വച്ചോ എനിക്ക് തരാൻ വേണ്ടി അദ്ദേഹം സൂക്ഷിച്ചു വച്ച ആ സ്നേഹത്തിന്‍റെ ചിരി ... എന്‍റെ ജഗതി സർ...

ഏഷ്യാനെറ്റ് പരമ്പര സീതാകല്യാണം താരം അനൂപ് കൃഷ്ണൻ തന്‍റെ ബിഗ് ബോസ് അരങ്ങേറ്റത്തിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഷോയിൽ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ഒപ്പം ബിബി വീടിനുള്ളില്‍ തന്‍റെ പ്രണയമടക്കമുള്ള വിശേഷങ്ങളും താരം വെളിപ്പെടുത്തിയിരുന്നു. പിറന്നാള്‍ ആശംസകളുമായി ഇഷ ഒരു വീഡിയോ അയച്ചുനല്‍കിയിരുന്നു. എന്നാല്‍ ആളുടെ മുഖം പൂര്‍ണ്ണമായും വ്യക്തമാക്കാതെ ഉള്ളതായിരുന്നു വീഡിയോ. അങ്ങനെ ഭാര്യ ഡോക്ടർ ഐശ്വര്യയും ടെലിവിഷൻ ആരാധകർക്ക് പരിചിതയാണ്.

View post on Instagram