പുത്തന്‍ കാര്‍ സ്വന്തമാക്കി അനൂപ് മേനോന്‍. 

ലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അനൂപ് മേനോൻ. നടനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ ആയി തിളങ്ങുന്ന അനൂപ് മേനോൻ ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ എസ്‍യുവി എക്സ് 7 ആണ് അനൂപ് വാങ്ങിയിരിക്കുന്നത്. 

നേരത്തെ ബിഎംഡബ്ല്യുവിന്റെ സെവൻ സീരിസ് അനൂപ് സ്വന്തമാക്കിയിരുന്നു. കാറിന്റെ പെട്രോൾ മോഡലിന്റെ എക്സ്ഷോറൂം വില 1.22 കോടിയും ഡീസൽ മോഡലിന്റേത് 1.24 കോടിയുമാണ്. 

View post on Instagram