ആദ്യ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി മാസങ്ങൾക്കുള്ളിൽ ആയിരുന്നു നടന്റെ രണ്ടാം വിവാഹം. 

ചെന്നൈ: ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് പരിചിതമായ മുഖമാണ് നടന്‍ ബബ്ലു പൃഥ്വിരാജിന്‍റെത്. നടന്‍റെ സ്വകാര്യ ജീവിതത്തിലെ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു വര്‍ഷം മുന്‍പ് വിവാഹിതനായ ബബ്ലു പൃഥ്വിരാജ് ഇപ്പോള്‍ വിവാഹ മോചിതനായി എന്നാണ് വിവരം. 

നടന്‍റെ രണ്ടാം വിവാഹം വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ നടൻ തന്നെക്കാൾ 33 വയസ്സ് കുറഞ്ഞ ആളെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഇതിനു പിന്നാലെ വലിയ ട്രോളുകളാണ് നടന്‍ നേരിട്ടത്. 

ഹൈദരാബാദ് സ്വദേശിയായ 25-കാരി രുക്മിളി ശീതളിനെയാണ് നടൻ വിവാഹം ചെയ്തത്. 57 വയസ്സായിരുന്നു അന്ന് പൃഥ്വിരാജിന്റെ പ്രായം. എന്നാല്‍ അന്ന് നല്‍കിയ അഭിമുഖങ്ങളില്‍ ഇരുവരും ഈ വിമര്‍ശനങ്ങള്‍ എല്ലാം തള്ളിയിരുന്നു. ഒരു വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹിതരായതെന്നും വിവാഹശേഷം പൃഥിരാജും ശീതളും പറഞ്ഞിരുന്നു.

ആദ്യ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി മാസങ്ങൾക്കുള്ളിൽ ആയിരുന്നു നടന്റെ രണ്ടാം വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോൾ, ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പൃഥ്വിരാജ് തന്നോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ രുക്മിണി ശീതൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. നിരന്തരം ചിത്രങ്ങളും റീൽസ് വീഡിയോകളുമായി എത്തുന്ന ശീതൾ പൃഥിരാജിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്തതും പഴയ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. ഒപ്പം അടുത്തിടെ ഇത് സംബന്ധിച്ച് രുക്മിണിയുടെ പോസ്റ്റിന് അടിയില്‍ വന്ന ചോദ്യത്തിന് രുക്മിണി ലൈക്കും അടിച്ചിട്ടുണ്ട്. ഇതോടെയാണ് ഇവരുടെ വിവാഹ മോചന വാര്‍ത്ത തമിഴ് മാധ്യമങ്ങളില്‍ നിറഞ്ഞത്. 

ബാലതാരമായി തമിഴ് സിനിമയിലൂടെ കരിയർ ആരംഭിച്ച നടൻ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വാസവദത്ത, ബെസ്റ്റ് ഫ്രെണ്ട്സ്, മോഹൻലാൽ നായകനായ ലൈല ഒ ലൈല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രണ്‍ബീര്‍ കപൂര്‍ നായകനായ ആനിമലില്‍ പ്രധാന വേഷത്തില്‍ ബബ്ലു പൃഥ്വിരാജ് എത്തിയിരുന്നു. 

കാതലിന്‍റെ ബജറ്റ് ഇത്രയും; നേടിയ കളക്ഷന്‍ കേട്ട് ഞെട്ടി മലയാള സിനിമ.!

മുന്‍ ഭാര്യ മലൈക്ക കാരണം കാമുകിയെ നഷ്ടമായോ സല്‍മാന്‍റെ സഹോദരന്‍ അർബാസിന്; സത്യം ഇതാണ്.!