എമ്പുരാൻ സിനിമയുടെ ടീസർ ലോഞ്ചിനിടെ ഉള്ളതാണ് ഫോട്ടോ. 

ലയാളത്തിന്റെ ജനപ്രീയ താരങ്ങളാണ് ടൊവിനോ തോമസും ബേസിൽ ജോസഫും. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ട്രോളുകളും പോസ്റ്റുകൾക്ക് താഴെ നൽകുന്ന കമന്റുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റും കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

എമ്പുരാൻ സിനിമയുടെ ടീസർ ലോഞ്ചിനിടെ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നടുവിൽ ബാക്കിലായി ഇരിക്കുന്ന ഫോട്ടോകളാണ് ടൊവിനോ തോമസ് പങ്കുവച്ചത്. ഒപ്പം 'വൻ മരങ്ങൾക്കിടയിൽ', എന്ന ക്യാപ്ഷനും നൽകി. ഫോട്ടോയില്‍ ബേസിലിനെയും കാണാം. ഈ പോസ്റ്റ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. പിന്നാലെ കമന്‍റുമായി ബേസിലും എത്തി. 'മുട്ട പഫ്സിലെ മുട്ട'യെന്ന് ടൊവിനോയെ ട്രോളിക്കൊണ്ട് ബേസില്‍ കമന്‍റ് ചെയ്തത്. പിന്നാലെ നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തു. 

അതേസമയം, അടുത്തിടെ ഏറെ ശ്രദ്ധനേടിയൊരു സംഭവം ആയിരുന്നു 'ബേസിൽ ശാപം'. 'ബേസിൽ ശാപ'മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെന്റ്. കഴിഞ്ഞ വർഷം സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈകൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതായിരുന്നു എല്ലാത്തിനും തുടക്കമായത്. പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ 'ബേസിൽ ശാപ'ത്തിൽ അകപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായി മാറിയിരുന്നു. 

View post on Instagram

പ്രമുഖ നടിയുടെ പരാതി, ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകൾ; സനൽകുമാർ ശശിധരൻ വിദേശത്ത്

അതേസമയം, പൊന്‍മാന്‍ ആണ് ബേസിലിന്‍റേതായി തിയറ്ററില്‍ എത്താനിക്കുന്ന ചിത്രം. സിനിമ ജനുവരി 30ന് റിലീസ് ചെയ്യും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പ്രാവിന്‍കൂട് ഷാപ്പാണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നരിവേട്ടയാണ് ടൊവിനോയുടേതായി നിലവില്‍ ഷൂട്ടിംഗ് അവസാനിച്ച ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..