നാടകത്തിന് കേരളത്തില്‍ സാധ്യത വളരെ കുറവാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ നാടകത്തില്‍ തന്നെ നില്‍ക്കുമായിരുന്നെന്നും ബിജു. 

ലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വളരെ വിജയം നേടിയ പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി സാധാരണ കുടുംബത്തിന്റെ കഥയാണ് പറഞ്ഞിരുന്നത്. അത് തന്നെ പ്രേക്ഷകര്‍ക്കിടയിലും തരംഗമായി. ഉപ്പും മുളകിലെയും നായകനായ ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് ബിജു സോപാനം. ബാലു എന്ന പേരില്‍ അറിയപ്പെട്ട കഥാപാത്രത്തിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു. ഇതിലൂടെ ബിജു വെള്ളിത്തിരയിലും ചുവടുറപ്പിച്ചു.

സിനിമയോ സീരിയലോ എന്തൊക്കെവന്നാലും നാടകത്തിനോടുള്ള ഇഷ്ടം എന്നുമുണ്ടാവും. നാടകത്തിലഭിനയിച്ച് ജീവിക്കാന്‍ പറ്റില്ലെന്നുള്ളത് കൊണ്ടാണ് താന്‍ അവിടെ നിന്നും മാറിയതെന്നാണ് ജാങ്കോ സ്‌പേസ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബിജു വ്യക്തമാക്കുന്നത്. നാടകത്തിന് കേരളത്തില്‍ സാധ്യത വളരെ കുറവാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ നാടകത്തില്‍ തന്നെ നില്‍ക്കുമായിരുന്നു. പുറം രാജ്യങ്ങളില്‍ നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രശസ്തിയും ആദരവുമൊക്കെ കാണുമ്പോള്‍ കൊതിയാവുകയാണ്. അവിടെ ഭയങ്കര അഭിമാനവും ആദരവുമൊക്കെ അവര്‍ക്കാണ്. അവിടെ സിനിമാ താരങ്ങളെക്കാളും ഇരട്ടി പ്രശസ്തിയാണ് നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്നത്.

നാടകം നല്ല രീതിയില്‍ ഉണ്ടായിരുന്ന കാലം കേരളത്തിലും ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്തൊക്കെ നാടകത്തിനായിരുന്നു പ്രധാന്യം. നാടകം കൊണ്ട് ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അങ്ങനെ ആരും ജീവിച്ചില്ലെന്നും പറയാം. ഉള്ളത് വിറ്റ് നാടകം എടുത്ത് നശിച്ച് പോയ നാടകക്കാരെ ഇവിടെയുള്ളു. ഇനി അത് രക്ഷപ്പെട്ട് വരുമെന്ന് തോന്നുന്നില്ല. കാവാലം സാറൊക്കെ അങ്ങനെയുള്ളവരാണ്.

ഒന്നാം സ്ഥാനത്തില്‍ മാറ്റമില്ല, പിന്തള്ളപ്പെട്ട് രജനികാന്ത്; എന്‍ട്രിയായി സൂപ്പര്‍ താരം, ജനപ്രീതിയില്‍ ഇവര്‍

നാടകത്തില്‍ അഭിനയിക്കുമ്പോള്‍ സിനിമയിലേക്ക് ഒരു ചാന്‍സ് തരുമോന്ന് ചോദിച്ച് ഞാന്‍ സാറിന്റെ അടുത്തേക്ക് പോകുമായിരുന്നു. എന്നാല്‍ ആദ്യം നാടകത്തില്‍ അഭിനയിക്കൂ.. അതിന് ശേഷം വിളിക്കുകയാണെങ്കില്‍ പോയിക്കോ എന്നേ പറയുകയുള്ളു. നാടകം കൊണ്ട് ജീവിക്കാമെന്ന മോഹമൊന്നും ആര്‍ക്കും വേണ്ട. അതുകൊണ്ട് സുഭിഷമായിട്ടൊന്നും ജീവിക്കാന്‍ സാധിക്കില്ലെന്നാണ് ബിജു പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..