പരമ്പരയിലെ പലരുടേയും കൂടെയുള്ള ഓണം സ്‌പെഷ്യല്‍ ഷൂട്ടിന്റെ ചിത്രങ്ങളാണ് ദീപന്‍ പങ്കുവച്ചത്. 

സംപ്രേഷണം തുടങ്ങി പെട്ടന്നുതന്നെ പ്രേക്ഷകപ്രിയം പിടിച്ചെടുത്ത പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ.

Add Asianetnews as a Preferred SourcegooglePreferred

പരമ്പരയില്‍ മാളുവിന്റേയും ശ്രേയയുടേയും പരിചയക്കാരനായും, ശ്രേയയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് നടക്കുകയും ചെയ്യുന്ന കഥാപാത്രമാണ് അവിനാഷ്. സ്‌ക്രീനില്‍ അവിനാഷായെത്തുന്നത് മിനിസ്‌ക്രീനിലെ സജീവ താരമായ ദീപന്‍ മുരളിയാണ്. ശ്രേയയെ വിവാഹം കഴിക്കണം എന്നുപറഞ്ഞ് അവിനാഷ് നടക്കുന്നത്, പണത്തിന് വേണ്ടിയാണ്. പണത്തിനുമീതെ മറ്റൊന്നുമില്ല എന്ന ചിന്താഗതിക്കാരനായ അവിനാഷിനെ, പ്രണയം നടിച്ച് പല കേസിനുമുള്ള സുപ്രധാന തെളിവുകള്‍ ഉണ്ടാക്കുകയാണ് ശ്രേയ. അതിനിടെ കഴിഞ്ഞ ദിവസം ദീപന്‍ മുരളി പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ വൈറലാകുന്നത്.

പരമ്പരയിലെ പലരുടേയും കൂടെയുള്ള ഓണാഘോഷത്തിന്റേയും, ഓണം സ്‌പെഷ്യല്‍ ഷൂട്ടിന്റേയും ചിത്രങ്ങളാണ് ദീപന്‍ പങ്കുവച്ചത്. എന്നാല്‍ പരമ്പരയില്‍ ശ്രേയ ആയെത്തുന്ന അവന്തികയോടൊപ്പമുള്ള ചിത്രത്തിന്, കള്ളനും പൊലീസും ഒന്നായോയെന്നാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona