അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ച് ദീപന്‍

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദീപന്‍ മുരളി. ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്റെ മത്സരാര്‍ത്ഥിയായിരുന്ന ദീപന്‍ ശേഷം നിരവധി ടെലിവിഷന്‍ ഷോകളില്‍ അവതാരകനായും അഭിനേതാവായും എത്തിയിട്ടുണ്ട്. ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. അങ്ങനെ ഭാര്യ മായയെയും ദീപന്റെ വീട്ടുകാരെയും പ്രേക്ഷകര്‍ക്കും പരിചയമാണ്. ഇപ്പോഴിതാ തന്റെ നികത്താനാകാത്ത നഷ്ടത്തെക്കുറിച്ച് പറയുകയാണ് ദീപന്‍.

ആറ് വര്‍ഷം മുന്‍പ് തന്നെ തനിച്ചാക്കി യാത്രയായ അമ്മയുടെ ഓര്‍മ്മ ദിവസത്തെക്കുറിച്ച് പറയുകയാണ് ദീപന്‍. ഇന്‍സ്റ്റ​ഗ്രാമിലൂടെ അമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപന്‍റെ കുറിപ്പ്- ''ജൂണ്‍ 19 - ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. എല്ലാവരുടെയും മുന്നില്‍ ഞാന്‍ ചിരിച്ചു പക്ഷെ,! അമ്മയുടെ മുഖത്തുനോക്കി ആദ്യമായി നിറഞ്ഞ മനസ്സോടെ ചിരിച്ച ആ ചിരിയും ഞാന്‍ മായ്ച്ചു. അമ്മയുടെ മരണം സൃഷ്ടിച്ച വലിയ ശൂന്യത നികത്താന്‍ കഴിയാത്ത വേദനയായി ഇന്നും..'' ദീപന്‍റെ വാക്കുകള്‍. അത്രമേല്‍ പ്രിയപ്പെട്ട അമ്മയുടെ വിയോഗം ഒരുപാട് ഉലച്ചിട്ടുണ്ടെന്ന് ദീപന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.

മരിക്കുന്നതിന് മുന്‍പ് തന്റെ വിവാഹം കാണണം എന്ന അമ്മയുടെ ആഗ്രഹത്താല്‍ ആണ് അന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ അമ്മയ്ക്ക് ആ വിവാഹം കാണാന്‍ ഭാഗ്യമുണ്ടായില്ലെന്നും ദീപന്‍ അടുത്തിടെ പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും അന്ന് ദീപന്‍ വാചാലനായിരുന്നു. പാചകം ഏറെ ഇഷ്ടപ്പെടുന്ന ദീപന്‍ ഒരു ടെലിവിഷനിലെ ഒരു പാചക പരിപാടിയില്‍ എത്തിയിരുന്നു. വീട്ടില്‍ ഒരു അടുക്കളത്തോട്ടവും ദീപന്‍ പരിപാലിക്കുന്നുണ്ട്. 

ALSO READ : 'അഖില്‍ മാരാര്‍ക്കെതിരെ സംസാരിച്ചിട്ടില്ല'; തെറ്റിദ്ധാരണ മൂലമുള്ള പ്രചരണമെന്ന് ഷിജുവിന്‍റെ ഭാര്യ

WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ; ഫിറോസ് ഖാൻ പറയുന്നു| Part 1| Firoz Khan