കഴിഞ്ഞ ദിവസം അമ്മ സുൽഫത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് ദുൽഖർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്താൻ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. അഭിയത്തിന് പുറമെ ​ഗായകനായും ദുൽഖർ തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അമ്മ സുൽഫത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് ദുൽഖർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

“എന്റെ പ്രിയപ്പെട്ട ഉമ്മിച്ചിക്ക് പിറന്നാൾ ആശംസകൾ !! ഏറ്റവും സവിശേഷമായ ദിവസം ഇന്നായിരുന്നു, ഓരോ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം ഞങ്ങൾ ഇഷ്ടപ്പെട്ടു. നിങ്ങൾക്കായി ഓരോന്ന് ചെയ്യാൻ നിങ്ങൾ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ പിറന്നാൾകാരി ആയിരിക്കുന്നു. ലവ് യു ഉമ്മ,” എന്നാണ് ദുൽഖർ കുറിച്ചത്. സുൽഫത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 

അതേസമയം, 'സീതാ രാമം' എന്ന ചിത്രമാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖറ്‍ അഭിനയിക്കുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസികാണ് ചിത്രത്തിന്റെ ഓഡിയോ.

സല്യൂട്ട് ആണ് മലയാളത്തിൽ ദുൽഖറിന്റേതായി റിലീസ് ചെയ്തത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തിയത്. ബോബി- സഞ്ജയ് ആണ് തിരക്കഥ.

മഞ്ജുവാര്യരെ ഭീഷണിപ്പെടുത്തി: യുവാവിനെതിരെ പോലീസ് കേസ്

കൊച്ചി: നടി മഞ്ജുവാര്യരെ (manju warrier) സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. എറണാകുളം സ്വദേശിയായ പ്രതിയുടെ മറ്റ് വിശദാംശങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ ആകില്ലെന്നു പോലീസ് വ്യക്തമാക്കി.തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി. 

നടിയെ ബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകിൽ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നു. കേസിൽ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സംവിധായകനാണെന്നാണ് സൂചന.