ടൊയോട്ട ഫോർച്യൂണറിന്റെ ലെജൻഡർ പതിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഹരീഷ് പേരടി.
മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ഹരീഷ് പേരടി(Hareesh Peradi). ചെറുതും വലുതുമായ ഒത്തിരി കഥാപാത്രങ്ങളെ കേരളക്കരക്ക് സമ്മാനിച്ച നടൻ, ഇതിര ഭാഷകളിലും തന്റെ സാന്നിധ്യം തെളിയിച്ചു കൊണ്ടിരിക്കയാണ്. ഇപ്പോഴിതാ ടൊയോട്ട ഫോർച്യൂണറിന്റെ ലെജൻഡർ പതിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഹരീഷ് പേരടി.
ടൊയോട്ട എസ്‍യുവി വാങ്ങിയ വിവരം ഹരീഷ് പേരാടി തന്നെയാണ് ആരാധകരെ അറിയിച്ചത്. കാർ സ്വീകരിക്കുന്ന വീഡിയോ പങ്കുവച്ച് ഭാഗ്യം നിറഞ്ഞ ഇതിഹാസക്കാരൻ ഇന്ന് വീട്ടിലെ പുതിയ അംഗമായി എത്തി എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ലെജൻഡറിന്റെ 4x4 ഓട്ടമാറ്റിക് പതിപ്പാണ് താരം സ്വന്തമാക്കിയത്. 44.63 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ഇരട്ട വർണ അലോയ് വീൽ, ‘എൽ’ ആകൃതിയിലുള്ള ഇൻസേർട്ടുകൾ, കോൺട്രാസ്റ്റിങ് കൃത്രിമ ഡിഫ്യൂസറുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 2.8 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനോടെയാണു ഫോർച്യൂണർ വിൽപനയ്ക്കെത്തിയത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകും. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണ് വാഹനത്തിനുള്ളത്.
മിസ് സൈസ് എസ്‍യുവി വിഭാഗത്തില്‍ 2004ലെ തായ്‍ലന്‍ഡ് അന്താരാഷ്ട്ര മോട്ടോര്‍ എക്സ്പോയിലാണ് ഫോര്‍ച്യൂണറിനെ ടൊയോട്ട ആദ്യമായി അവതരിപ്പിക്കുന്നത്. 2009ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച വാഹനത്തിന്‍റെ രണ്ടാം തലമുറ 2016ല്‍ പുറത്തിറങ്ങി.
'രമയ്ക്ക് കരുത്തേകാൻ ഉമ കൂടി വേണം'; തൃക്കാക്കരയിൽ കോൺഗ്രസിനെ പിന്തുണച്ച് ജോയ് മാത്യു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലാണ് കോൺഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരം രംഗത്തെത്തിയത്. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെയും തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസിനെയും താരതമ്യം ചെയ്തായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്.
രക്തസാക്ഷികളുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു കവിത രൂപത്തിൽ ജോയ് മാത്യു കുറിച്ചത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
രക്തസാക്ഷികളുടെ ഭാര്യമാർ
ഒരാൾ വിശ്വസിച്ച പാർട്ടിയുടെ
വെട്ടുകളേറ്റ് വീണ
യോദ്ധാവിന്റെ ഭാര്യ
മറ്റൊരാൾ
പടക്കളത്തിൽ
സ്വയം എരിഞ്ഞടങ്ങിയ
പോരാളിയുടെ ഭാര്യ
ആദ്യം പറഞ്ഞയാൾ
യുഡിഎഫിനൊപ്പം
മൽസരിച്ചു ജയിച്ചു
തലയുയർത്തിപിടിച്ച്
നിയമസഭയിൽ എത്തിയ
ഒരേയൊരു സ്ത്രീ -രമ
ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ
രമയ്ക്ക് കരുത്തേകാൻ
ഉമകൂടി വേണം എന്ന്
ഏത് മലയാളിയാണ്
ആഗ്രഹിക്കാത്തത്
