51ലും ചെക്കൻ ചുള്ളനാ..! ലോക സുന്ദരന്മാരുടെ ലിസ്റ്റിൽ ഹൃത്വിക്, ഒന്നാമത് വീണ്ടും ആ വമ്പൻ താരം
ലോക സുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടംനേടി ഹൃത്വിക് റോഷന്‍.

'വയസാനാലും ഉൻ അഴയും സ്റ്റൈലും ഇനിയും ഉന്നെ വിട്ട് പോകലെ', പടയപ്പ എന്ന സിനിമയിൽ രമ്യാ കൃഷ്ണൻ പറഞ്ഞ ഈ ഡയലോഗിന് ഇന്നും ആരാധകർ ഏറെയാണ്. ഇക്കാര്യം അന്വർത്ഥമാക്കുന്നൊരു താരമാണ് ഹൃത്വിക് റോഷൻ. ഇന്നും ആരാധകർ അസൂയയോടെ നോക്കി കാണുന്ന ഈ 'ഗ്രീക്ക് ദൈവം' ഇപ്പോഴിതാ ലോക സുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടംനേടിയിരിക്കുകയാണ്.
ടെക്‌നോസ്‌പോര്‍ട്ട്‌സ് ഡോട്ട് കോ ഡോട്ട് ഇന്‍ നടത്തിയ സർവ്വെയിലാണ് ഹൃത്വിക് റോഷൻ ഇടം നേടിയിരിക്കുന്നത്. അഞ്ചാം സ്ഥാനത്താണ് താരം. മലയാളികൾക്കിടയിൽ അടക്കം വലിയ തോതിൽ പ്രചുര പ്രചാരം നേടിയ ബിടിഎസ് ബാൻഡിലെ കിം തെ യുങ് ആണ് ഒന്നാം സ്ഥാനക്കാരൻ. കഴിഞ്ഞ കുറച്ച് കാലമായി കിം തെ യുങ് തന്നെയാണ് ഒന്നാം സ്ഥാനക്കാരൻ.
ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റ്, റോബര്‍ട്ട് പാറ്റിസൺ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നോവ മില്‍സ് ആണ് നാലാം സ്ഥാനക്കാരൻ. കനേഡിയന്‍ മോഡലും നടനുമാണ് ഇദ്ദേഹം. ജസ്റ്റിന്‍ ട്രൂഡോ ആണ് ആറാം സ്ഥാനത്ത്.
ക്രിസ് ഇവാന്‍സ്, ഹെന്റി കാവില്‍, ടോം ക്രൂസ് എന്നിവരാണ് മറ്റ് സ്ഥാനങ്ങളിൽ ഉള്ളത്. ഓസ്കർ നോമിനേഷൻ ലഭിച്ച നടൻ ബ്രാഡ്ലി കൂപ്പർ ആണ് പത്താം സ്ഥാനത്ത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുടക്കുന്നത് 200 കോടി; ഗീതു മോഹന്‍ദാസിന്‍റെ 'ടോക്സിക്' പാന്‍ ഇന്ത്യ അല്ല ! അതുക്കും മേലെ
ഫൈറ്റര്‍ എന്ന ചിത്രമാണ് ഹൃത്വിക് റോഷന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദീപിക പദുക്കോണ്‍ ആയിരുന്നു നായികയായി എത്തിയത്. ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ക്രിഷ് 4 വരുമെന്ന തരത്തിലാണ് നിലവിലെ ചര്‍ച്ചകള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
