സബ ആസാദുമായി ഹൃത്വിക് റോഷന്‍ പ്രണയത്തിലാണെന്ന കഥ ഒരു വര്‍ഷത്തോളമായി പ്രചരിക്കുകയാണ്.

ഴിഞ്ഞ ഏതാനും നാളുകളായി പുതിയ പ്രണയത്തിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് ബോളവുഡ് താരം ഹൃത്വിക് റോഷന്‍. സബ ആസാദുമായി ഹൃത്വിക് റോഷന്‍(Hrithik Roshan) പ്രണയത്തിലാണെന്ന കഥ ഒരു വര്‍ഷത്തോളമായി പ്രചരിക്കുകയാണ്. ഇരുവരും ഒരുമിച്ച് നടത്തുന്ന യാത്രകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമനങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചുള്ള ഇരുവരുടെയും വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

എയര്‍പോര്‍ട്ടിലൂടെ ഇരുവരും കൈകോര്‍ത്ത് പിടിച്ച് നടന്ന് വരുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് താരത്തെ കളിയാക്കി കൊണ്ട് കമന്‍റുകള്‍ ചെയ്തത്. ഇരുവരെയും കാണാന്‍ അച്ഛനെയും മകളെയും പോലെ ഉണ്ടെന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. താരങ്ങളുടെ പ്രായവ്യത്യാസം ചൂണ്ടി കാണിച്ച് കളിയാക്കി കൊണ്ടാണ് ചില വിമര്‍ശകര്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം കരണ്‍ ജോഹറിന്റെ അമ്പതാം പിറന്നാളില്‍ പങ്കെടുക്കാന്‍ ഹൃത്വിക് റോഷനും സബ ആസാദും ഒരുമിച്ച് എത്തിയിരുന്നു. ശരിക്കും ദമ്പതിമാരെ പോലെയാണ് താരങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. മാത്രമല്ല വെക്കേഷന്‍ ആഘോഷത്തിനായി വിദേശത്ത് പോയ ചിത്രങ്ങളും സബ പുറത്ത് വിട്ടിരുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഹൃത്വികോ സബയോ തുറന്ന് പറയാൻ തയ്യാറായിട്ടില്ല. 

രണ്‍വീറിന്‍റെ നഗ്ന ഫോട്ടോഷൂട്ടിനെതിരെ പരാതി

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷൻ കിം​ഗ് രണ്‍വീര്‍ സിംഗിന്‍റെ നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. ട്രോളുകളിലും മറ്റും ഈ ചിത്രങ്ങൾ നിറഞ്ഞു. ഇപ്പോഴിതാ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രൺവീറിനെതിരെ മുംബൈ പൊലീസിൽ പരാതി ലഭിച്ചിരിക്കുകയാണ്. 

ഇത് പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും മുംബൈ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നപ്പോൾ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രം​ഗത്തെത്തിയിരുന്നു.