ഹനുമാൻ എന്ന ഒറ്റ ചിത്രത്തിലൂടെ കേരളത്തിലടക്കം ശ്രദ്ധനേടിയ തേജ സജ്ജ നായകനായി എത്തുന്ന ചിത്രം. 

ഴിഞ്ഞ കുറേ വർഷങ്ങളായി മലയാളികളുടെ പ്രിയ താരമായി നിലനിൽക്കുന്ന ആളാണ് ജയറാം. കാലങ്ങളായുള്ള അഭിനയ ജീവിത്തിൽ ഒട്ടനവധി കഥാപാത്രങ്ങളും സിനിമകളുമാണ് അദ്ദേഹം മലയാളികൾക്കടക്കം സമ്മാനിച്ചു കഴിഞ്ഞത്. നിലവിൽ ഇതര ഭാഷാ സിനിമകളിലും തന്റേതായ സ്ഥാനം ഊട്ടി ഉറപ്പിച്ച ജയറാമിന്റെ ഒരു പോസ്റ്റർ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മിറൈ എന്ന തെലുങ്ക് ചിത്രത്തിലെ ജയറാമിന്റെ വേഷമാണിത്. ഒറ്റനോട്ടത്തിൽ ഇത് ജയറാം തന്നെയാണോ എന്ന ചോദ്യമാണ് പ്രേക്ഷകരുടെ മനസിൽ ഉടലെടുത്തത്.

അ​ഗസ്ത്യ മുനി എന്നാണ് മിറൈയിൽ ജയറാമിന്റെ കഥാപാത്രത്തിന്റെ പേര്. മുനിയുടെ വേഷവിധാനങ്ങളുമായി, മഞ്ഞ് നിറഞ്ഞ മലയ്ക്കിടിയിൽ ധ്യാനമിരിക്കുന്ന തരത്തിലാണ് ജയറാമിന്റെ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇത് ജയറാമാണെന്ന് തോന്നില്ലല്ലോ എന്നാണ് മലയാളികൾ കമന്റ് ചെയ്യുന്നത്. മോഹൻലാൽ ആണെന്ന് കരുതി എന്നാണ് ഒരു വിഭാ​ഗം പറയുന്നത്. എന്തായാലും മിറൈയിലെ ജയറാമിന്റെ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തു എന്നത് വ്യക്തമാണ്.

View post on Instagram

ഹനുമാൻ എന്ന ഒറ്റ ചിത്രത്തിലൂടെ കേരളത്തിലടക്കം ശ്രദ്ധനേടിയ തേജ സജ്ജ നായകനായി എത്തുന്ന ചിത്രമാണ് മിറൈ. സെപ്റ്റംബർ 12ന് ആണ് മിറൈയുടെ റിലീസ്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ ഉള്ള ഗോകുലം മൂവീസിന് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. കാർത്തിക് ഘട്ടമനേനി ആണ് സംവിധാനം. ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെലാം കോർത്തിണക്കിയ ചിത്രമാണ് മിറൈ എന്നാണ് പുറത്തുവന്ന അപ്ഡേറ്റുകളിൽ നിന്നെല്ലാം വ്യക്തമാകുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്