'പൊന്നിയിൻ സെൽവൻ 2'വും റിലീസിന് ഒരുങ്ങുകയാണ്. 

ലയാളികളുടെ പ്രിയതാരമാണ് ജയറാം. മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ താരം പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇങ്ങോട്ട് ധാരാളം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ജയറാമിന് സാധിച്ചു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഇപ്പോൾ കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ജയറാം. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ജയറാം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടൻ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

വർക്കൗട്ട് ചെയ്യുന്ന തന്റെ വീഡിയോയാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ തന്നെയാണ് വർക്കൗട്ട് ലൊക്കേഷൻ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 'ഏട്ടാ..പൊളി പൊളി പൊളി അഭിനയവും...ജീവിതവും ...നിങ്ങ വേറെ ലെവൽ ആണ്, കം ബാക്ക്, ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും വേണ്ടി കത്തിക്കുക ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

View post on Instagram

അതേസമയം, രവി തേജ നായകനായി എത്തിയ 'ധമാക്ക' ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ത്രിനാഥ റാവു നക്കിനയാണ്. രവി തേജ ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ജയരാം അവതരിപ്പിച്ചത്. ശ്രീലീലയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയും പ്രണയിക്കുന്ന കഥാപാത്രമാണ് ഇത്.

'അത്യുഗ്രൻ സിനിമാനുഭവം, സംവിധായകന്റെ മികച്ച തുടക്കം': 'മാളികപ്പുറ'ത്തെ പ്രശംസിച്ച് ജൂഡ് ആന്റണി

'പൊന്നിയിൻ സെൽവൻ 2'വും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം അടുത്തവർഷം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും. നമ്പി എന്ന കഥാപാത്രമായാണ് ഒന്നാം ഭാഗത്ത് ജയറാം അഭിനയിച്ചിരുന്നത്. സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു.