മാളവിക വിവാഹിതയാവുകയാണോ എന്നതാണ് മിക്കയാളുകളുടെയും സംശയം

മലയാളികളുടെ പ്രിയ താരം ജയറാമിന്റെ മകള്‍ മാളവികയുടെ വിശേഷഹങ്ങള്‍ സ്വന്തം വിശേഷം പോലെയാണ് പ്രേക്ഷകര്‍ കാണുന്നത്. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

View post on Instagram

മാളവിക വിവാഹിതയാവുകയാണോ എന്നതാണ് മിക്കയാളുകളുടെയും സംശയം. ചിത്രം മോഡലിങ്ങിന്റെ ഭാഗമായി ചെയ്തതാണെന്ന് താരം കുറിച്ചിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി സ്‌റ്റൈലില്‍ എത്തിയതെന്നാണ് താരം പറയുന്നത്. വിദേശത്ത് പഠിക്കുകയായിരുന്ന മാളവിക മോഡലിങ്ങിലേക്ക് കടക്കുമ്‌പോള്‍ സിനിമയിലേക്കുള്ള വരവറിയിക്കുകയാണോ താരമെന്നാണ് ആരാധകരുടെ സംശയം.