Asianet News MalayalamAsianet News Malayalam

മിനി സ്‌ക്രീനിലെ മമ്മൂക്കയ്ക്ക് പിറന്നാളാശംസയുമായി ജിഷിന്‍ മോഹന്‍

സാജന് പണ്ട് തന്നെ ഇഷ്ടമില്ലായിരുന്നെന്നും, എന്നാല്‍ പിന്നീട് തങ്ങളുടെ സുഹൃദ്ബന്ധം ദൃഢമാകുകയായിരുന്നു എന്നുമാണ് ജിഷിന്‍ കുറിപ്പിലൂടെ പറയുന്നത്. 

actor jishin mohan wishes birthday wishes to sajan soorya
Author
Kerala, First Published Sep 23, 2021, 9:36 AM IST
  • Facebook
  • Twitter
  • Whatsapp

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സാജന്‍ സൂര്യ. അഭിനയമോഹത്തോടെ സ്വന്തം നാടകക്കമ്പനി തുടങ്ങിയ സാജന്‍, ഇരുപത്തിയൊന്നാം വയസില്‍ കടക്കെണിയിലായ വ്യക്തിയാണ്. അതിനുശേഷമാണ് അദ്ദേഹം മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് സാജന്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനിലെ തിരക്കുള്ള താരങ്ങളിലൊരാളാണ്. താരത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മിനിസ്‌ക്രീന്‍ താരം ജിഷിന്‍ പങ്കുവച്ച കുറിപ്പാണിപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

സാജന് പണ്ട് തന്നെ ഇഷ്ടമില്ലായിരുന്നെന്നും, എന്നാല്‍ പിന്നീട് തങ്ങളുടെ സുഹൃദ്ബന്ധം ദൃഢമാകുകയായിരുന്നു എന്നുമാണ് ജിഷിന്‍ കുറിപ്പിലൂടെ പറയുന്നത്. പതിവായുള്ളതുപോലെ രസകരമായാണ് ജിഷിന്‍ പിറന്നാളാശംസയും പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ സാജന് പിറന്നാള്‍ ആശംസകള്‍ കമന്റായും മറ്റും അറിയിക്കുന്നുണ്ട്. മിനിസ്‌ക്രീനിലെ മമ്മൂക്ക എന്ന വിശേഷണം സാജന് ചേരുമെന്ന് ആരാധകരും സമ്മതിക്കുന്നുണ്ട്. സ്‌ക്രീനില്‍ കാണാന്‍ തുടങ്ങിയ അന്നുമുതല്‍ ഇന്നുവരെ സാജന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. മുടി കുറച്ച് പോയി എന്നതും, കളര്‍ കുറച്ച് കൂടി എന്നതും മാത്രമാണ് മാറ്റമായി പറയാനുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.

ജിഷിന്റെ കുറിപ്പ് വായിക്കാം

ഈ മനുഷ്യനെ ആദ്യം ഇത്തിരി പേടി ആയിരുന്നു. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന ബഹുമാനത്തോട് കൂടിയുള്ള ഒരു പേടി. പിന്നീട് ആത്മ (അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്‌സ്) യുടെ ക്രിക്കറ്റ് ടീമില്‍ ഒന്നിച്ചപ്പോള്‍ കുറച്ച് കൂടി അടുത്തു. എങ്കിലും ഒരു അകലം പാലിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ ബന്ധം ദൃഢമായത് ജീവിതനൗക സീരിയല്‍ ലൊക്കേഷനില്‍ വച്ചായിരുന്നു.

ആദ്യ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഷൂട്ടിനു അനുമതി ലഭിച്ചപ്പോള്‍ നമ്മളെല്ലാം ഷൂട്ട് നടക്കുന്ന വീട്ടില്‍ തന്നെ പത്തു പതിനഞ്ചു ദിവസത്തോളം സ്റ്റേ ചെയ്ത് ഷൂട്ട് നടത്തി. ഒരേ റൂമില്‍ താമസിച്ച ആ പതിനഞ്ചു ദിവസം ധാരാളമായിരുന്നു പരസ്പരം മനസ്സിലാക്കാന്‍. അന്ന് സാജന്‍ ചേട്ടന്‍ പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു. 'നിന്നെ എനിക്ക് പണ്ട് ഇഷ്ടമേയല്ലായിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് നിന്നെ ഇഷ്ടമാ' എന്ന്. ഞാന്‍ പണ്ട് ഭയങ്കര അലമ്പായിരുന്നു, ഇപ്പൊ നന്നായത്രേ. എന്തായാലും അതിന് ശേഷം നമ്മള്‍ നല്ല കട്ട ഫ്രണ്ട്സ് ആയി. എന്ത് കാര്യത്തിനും ഉപദേശം സ്വീകരിക്കാന്‍ പറ്റിയ ഒരു ഏട്ടന്‍. അതാണ് എനിക്ക് സാജന്‍ ചേട്ടന്‍. സീരിയലിലെ മമ്മുക്ക എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം സാജന്‍ ചേട്ടന് ജന്മദിനാശംസകള്‍.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios