ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ്  പരമ്പരകളിൽ മുൻപന്തിയിലാണ് മൗനരാഗം. തമിഴ്  താരങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളുടെ വേഷത്തിൽ എത്തുന്നത്. ശ്രീശ്വേതയാണ് സോണിയ കഥാപാത്രമായി എത്തുന്നത്.

കല്യാൺ വിക്രം എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പരമ്പരയുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുകായണ് ഇരുവരും. അഞ്ച് മാസമായി വീട്ടിൽ തന്നെ കഴിയുകയാണെന്നും അടുത്ത് തന്നെ വീട്ടിൽ പോകാമെന്ന പ്രതീക്ഷയിലാണ് ശ്വേത പറയുന്നു.

മികച്ച കപ്പിളാണ് നിങ്ങളെന്നായിരുന്നു ആരാധകരുടെ കമന്റ്. എല്ലാവർക്കും നന്ദി പറഞ്ഞ ഇരുവരും ലൊക്കേഷൻ വിശേഷങ്ങളും പങ്കുവച്ചു. ഇതിനിടയിൽ കല്യാണിയെ കുറിച്ചും നിരവധി പേർ അന്വേണവുമായി എത്തി. കല്യാണിക്ക് ശരിക്കും സംസാര ശേഷിയില്ലേയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

അടുത്തദിവസം കല്യാണി ലൈവിലെത്തുമെന്ന് പറഞ്ഞപ്പോഴായിരുന്നു കല്യാൺ ഇക്കാര്യം പറഞ്ഞത്. ലൊക്കേഷനില്‍ എല്ലാവരുമായും നല്ല കൂട്ടായാണ്. വൈകാതെ തന്നെ ലൈവ് വീഡിയോയുമായി കല്യാണി എത്തും.  എല്ലാവരും തമിഴ് പറയുന്നതിനാല്‍ ഞാനും തമിഴ് പഠിക്കുകയാണ് എന്നും കല്യാണ്‍ പറഞ്ഞിരുന്നു.