Asianet News MalayalamAsianet News Malayalam

ടിവി രംഗത്ത് ലൈംഗികാതിക്രമം നടക്കുന്നില്ല, ഉണ്ടെങ്കില്‍ അത് പരസ്പര സമ്മതത്തോടെ : നടി തുറന്നു പറയുന്നു

ഹിന്ദി ടെലിവിഷൻ രംഗത്ത് ലൈംഗികാതിക്രമം നടക്കുന്നില്ലെന്ന് നടി കാമ്യ പഞ്ചാബി. ടെലിവിഷൻ വ്യവസായമാണ് ഏറ്റവും സുരക്ഷിതമെന്നും നടി അവകാശപ്പെട്ടു.

Actor Kamya Panjabi says 'sexual abuse doesn't happen in the TV industry vvk
Author
First Published Sep 3, 2024, 4:31 PM IST | Last Updated Sep 3, 2024, 4:31 PM IST

മുംബൈ: നടി കാമ്യ പഞ്ചാബി അടുത്തിടെ ഹിന്ദി ടിവി സീരിയല്‍ രംഗത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ ബോളിവുഡ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. ഈ രംഗത്ത് ലൈംഗികാതിക്രമം നടക്കുന്നില്ലെന്നാണ് നടി പറയുന്നത്. കേരളത്തില്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ തുടര്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു നടി.  

ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ ടെലിവിഷൻ സീരിയല്‍ രംഗത്ത് ഒരു പ്രശ്നവും ഇല്ലെന്ന് കാമ്യ പഞ്ചാബി  പറയുന്നു "ടെലിവിഷൻ രംഗം വളരെ നല്ലയിടമാണ്. പണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, എന്നാൽ ഇപ്പോൾ അത് വളരെ നല്ലതാണ്. ഇവിടെ അത്തരം വൃത്തികേടുകളൊന്നും നടക്കുന്നില്ല" എന്നാണ് നടി പറഞ്ഞത്. 

ടെലിവിഷൻ വ്യവസായമാണ് ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെട്ട് കാമ്യ  പഞ്ചാബി ഇതില്‍ കൂടുതൽ വിശദീകരണം നല്‍കി. "വിനോദ വ്യവസായത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം ടെലിവിഷനാണെന്ന് എനിക്ക് തോന്നുന്നു. ലൈംഗികാതിക്രമം ഇവിടെ നടക്കുന്നില്ല. വല്ലതും നടക്കുന്നെങ്കില്‍ അത് പരസ്പര സമ്മതത്തോടെയാണ്" താരം പറഞ്ഞു.

ഒരു വേഷം വാഗ്ദാനം ചെയ്ത്  ആര്‍ക്കപ്പമെങ്കിലും ഉറങ്ങിയെന്ന് ആരും ആരോടും പറയില്ലെന്നും നടി കൂട്ടിച്ചേർത്തു. ചില അഭിനേതാക്കൾക്ക് മോശം പെരുമാറ്റം നടത്തിയാല്‍ അവരോട് വ്യക്തമായി പറഞ്ഞാൽ അവർ അതിരുകൾ ലംഘിക്കില്ല. “പെൺകുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് പിടിക്കുന്ന ചിലരുണ്ട്, പക്ഷേ ആരും ആരെയും നിർബന്ധിക്കുന്നില്ല ” കാമ്യ  പഞ്ചാബി പറഞ്ഞു.

"ഇത്തരം കാര്യങ്ങൾ തങ്ങൾക്ക് സംഭവിച്ചിട്ടുണ്ടെന്ന് പറയുന്ന ചിലരെ എനിക്കറിയാം. എന്നാൽ ഒരു പെൺകുട്ടി അത് ആഗ്രഹിക്കുന്നില്ലെങ്കിൽ അത് സംഭവിക്കില്ല. ടെലിവിഷൻ വ്യവസായത്തിൽ ഇത് സംഭവിക്കുന്നില്ല. എനിക്ക് സിനിമകളെക്കുറിച്ചോ ഒടിടിയെക്കുരിച്ചും അറിയില്ല” അവർ അവകാശപ്പെട്ടു.

'ഇനിയെങ്കിലും അവര്‍ മനസിലാക്കാന്‍ ശ്രമിക്കട്ടെ': പത്മപ്രിയ തുറന്നു പറയുന്നു

'എനിക്ക് രണ്ട് പെൺമക്കളുണ്ട്' ഹേമ കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് 'ഗോട്ട്' സംവിധായകന്‍ വെങ്കിട്ട് പ്രഭു

Latest Videos
Follow Us:
Download App:
  • android
  • ios