പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

ലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് രമേശ് പിഷാരടി(ramesh pisharody). നടൻ(actor) എന്നതിന് പുറമെ താനൊരു മികച്ച അവതാരകനും സംവിധായകനുമാണെന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രമേശ് പിഷാരടിയുടെ പിറന്നാളായിരുന്നു(birthday) ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും(kunchacko boban) ഭാര്യ പ്രിയയും(priya) പിഷാരടിക്ക് സമ്മാനിച്ച കേക്കാണ് ശ്രദ്ധനേടുന്നത്. 

പിഷാരടിയുടെ പിറന്നാൾ കേക്കിൽ പക്ഷിയും ഓന്തും മരവും ഇലയുമൊക്കെയാണ് നിറയുന്നത്. “ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,” എന്ന ക്യാപ്ഷനോടയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്. “പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,”എന്നാണ് കേക്ക് കയ്യിൽ കിട്ടിയ പിഷാരടി കുറിക്കുന്നത്.

View post on Instagram

പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. “മുറിക്കണ്ട അതേപടി ഫ്രിഡ്ജിൽ വെച്ചേക്ക്. കൊല്ലങ്ങൾ കഴിഞ്ഞാൽ പിഷു രാജാവിന് കുഞ്ചാക്കോ രാജാവ് പിറന്നാളിന് കൊടുത്ത പ്രകൃതിരമണീയമായ പുരാവസ്തു കേക്ക് ആണെന്ന് പറഞ്ഞു നമുക്ക് പ്രമുഖർക്ക് വിൽക്കാം,” എന്നാണ് ഒരാളുടെ കമന്റ്. എന്തായാലും പിഷാരടിയുടെ പിറന്നാൾ കേക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

View post on Instagram