തെങ്കാശിപ്പട്ടണത്തിലെ ‘നീ ഒടുക്കത്തെ ഗ്ലാമറാടാ’ എന്ന ഡയലോഗ് ആണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്.

ടനും സംവിധായകനുമായ ലാലിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൊതുവെ താടിയുള്ള മുഖത്തോടെയാണ് സിനിമയിലായാലും ചിത്രങ്ങളിലായാലും താരം പ്രത്യക്ഷപ്പെടാറ്. എന്നാൽ കട്ടത്താടി കളഞ്ഞുള്ള 
താരത്തിന്റെ ക്ലീൻ ഷേവ് ചിത്രമാണ് ശ്രദ്ധനേടുന്നത്.

‘അംബേദ്കർ’ എന്ന അടിക്കുറിപ്പോടെ ലാൽ ഇൻസ്റ്റാ​ഗ്രാമിൽ ചിത്രം പങ്കുവച്ചത്. പിന്നാലെ രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. തെങ്കാശിപ്പട്ടണത്തിലെ ‘നീ ഒടുക്കത്തെ ഗ്ലാമറാടാ’ എന്ന ഡയലോഗ് ആണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്. കൊള്ളാമല്ലോ എന്ന് പറയുന്നവർക്കൊപ്പം താടി വടിക്കണ്ടായിരുന്നുവെന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിലെ കഥാപാത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ ലുക്കെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ രാജാവിന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഐശ്വര്യ ലക്ഷ്മി, ജയറാം, റിയാസ് ഖാൻ, റഹ്മാൻ തുടങ്ങിയ മലയാളതാരങ്ങളും പൊന്നിയിൻ സെൽവനിൽ അഭിനയിക്കുന്നുണ്ട്.

View post on Instagram