മമ്മൂട്ടിയുടെ ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് വൈറലാവുന്നത്. 

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. മമ്മൂട്ടിയുടെ വിവിധ പ്രായത്തിലുള്ള വിവിധ മേഖലകളിലുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

മമ്മൂട്ടിയുടെ ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് വൈറലാവുന്നത്. മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണുന്ന കുഞ്ഞ് മമ്മൂട്ടിയെ തൊടാന്‍ ശ്രമിക്കുന്നതും മമ്മൂക്ക എന്ന് വിളിച്ച് ഉമ്മ വയ്ക്കുന്നതും വീഡിയോയില്‍ കാണാം.
എഡിറ്റര്‍ ലിന്റോ കുര്യനാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. 

പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. തലമുറകളുടെ നായകൻ എന്ന് മമ്മൂക്കയെ കുറിച്ച് സത്യൻ അന്തിക്കാട് മുമ്പ് പറഞ്ഞത് നൂറ് ശതമാനവും സത്യമാണെന്നാണ് ഇവർ പറയുന്നത്. നേരില്‍ കാണുക പോലും ചെയ്യാതെ കളങ്കമില്ലാതെ സ്നേഹിക്കുന്ന എത്രയോ പേരുണ്ടെന്നും എപ്പോഴെങ്കിലും കാണുമ്പോള്‍ സ്നേഹം കൊണ്ട് കണ്ണുകൾ നിറയാൻ നില്‍ക്കുന്ന എത്രയോ മുഖങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും മമ്മൂട്ടി മുമ്പ് പറഞ്ഞിരുന്നു. 

View post on Instagram