ഭ്രമയു​ഗത്തിൽ മമ്മൂട്ടിയും അർജുൻ അശോകനും തമ്മിലുള്ള കോമ്പിനേഷൻ സീനുകളിലാണ് എഡിറ്റിം​ഗ് നടന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ഓരോ കാര്യങ്ങളും വൈറൽ ആകുക എന്ന് പറയുന്നത് കണ്ണടച്ച് തുറക്കുന്നത് പോലെയാണ്. അത്തരത്തിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോൾ അവയിലെ പ്രധാന രം​ഗങ്ങളും ഹിറ്റ് കോമഡി ഡയലോ​ഗുകളും ചേർത്തുള്ള വീഡിയോകള്‍ പലപ്പോഴും പുറത്തുവരാറുണ്ട്. അവ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുമുണ്ട്. അക്കൂട്ടത്തിലേക്ക് 'ഭ്രമയു​ഗം' എഡിറ്റഡ് വീഡിയോ എത്തിയിരിക്കുകയാണ്. ഈ വീഡിയോയിലെ പ്രധാന താരം മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ മാമുക്കോയ ആണ്. 

ഭ്രമയു​ഗത്തിൽ മമ്മൂട്ടിയും അർജുൻ അശോകനും തമ്മിലുള്ള കോമ്പിനേഷൻ സീനുകളിലാണ് എഡിറ്റിം​ഗ് നടന്നിരിക്കുന്നത്. മാമുക്കോയയും വീഡിയോയില്‍ ഉണ്ട്. ചിത്രത്തിലെ ഹിറ്റ് ഡയലോ​ഗിന് ഒപ്പം മാമുക്കോയയുടെ കുറിക്ക് കൊള്ളുന്ന ചില രസകരമായ ഡയലോ​ഗുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം സുരാജിന്റെ ഡയലോ​ഗും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എഡിറ്റിം​ഗ് ചെയ്ത ആളെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. 

ഫെബ്രുവരി 15നാണ് മമ്മൂട്ടി നായകനായി എത്തിയ ഭ്രമയു​ഗം റിലീസ് ചെയ്തത്. നെ​ഗറ്റീവ് ഷേഡുള്ള കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മമ്മൂട്ടിയ്ക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആണ്.

Scroll to load tweet…

ആദ്യ ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ഭ്രമയുഗത്തിന് ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഒൻപത് ദിവസത്തിൽ 44.5 കോടിയാണ് ആ​ഗോള തലത്തിൽ ചിത്രം നേടിയിരിക്കുന്നത്. ബസൂക്ക എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഡിനോ ഡെന്നീസ് ആണ് സംവിധാനം. 

'എന്റെ കേദാർ സ്നേഹത്തിന്റെ നടുവിലേക്കാണ് വന്നത്'; സുഹൃത്തുക്കളെക്കുറിച്ച് സ്നേഹ ശ്രീകുമാർ