Asianet News MalayalamAsianet News Malayalam

പ്രിയതാരങ്ങള്‍ അന്നും ഇന്നും ; മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്‍റെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. 

actor mammootty photo with nadiya moidu goes viral
Author
Kochi, First Published Sep 12, 2021, 5:20 PM IST

ലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും നദിയ മൊയ്തുവും. ഇരുവരും ഒന്നിച്ചെത്തിയ സിനിമളെല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. അമല്‍ നീരദിന്റെ 'ഭീഷ്മപര്‍വം' എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും നദിയയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

ഇരുവരും ഒരുമിച്ചുള്ള 1985ലെ ചിത്രവും 2021ലെ ചിത്രവുമാണ് വൈറലാവുന്നത്. ഭീഷ്മപര്‍വ്വത്തിന്റെ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ ഉള്ളത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തയത്. ഇരുവർക്കും പ്രായം വെറും നമ്പറുകൾ മാത്രമാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 

പത്ത് വര്‍ഷത്തിന് ശേഷമാണ് നദിയയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. മമ്മൂട്ടിയുടെ പിറന്നാളിന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. 

actor mammootty photo with nadiya moidu goes viral

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്. ആര്‍ ജെ മുരുകനാണ് സംഭാഷണ സഹായി. അനേദ് സി ചന്ദ്രന്‍ ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios