മാധ്യമപ്രവർത്തകർക്ക് ഒപ്പമുള്ള സെൽഫി ഫോട്ടോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.

ലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ ദിനവും മലയാളികള്‍ക്ക് തെളിയിച്ച് കൊടുക്കുന്ന താരം സിനിമയിൽ എത്തിയിട്ട് അൻപത്തി ഒന്ന് വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. അത്തരത്തിൽ മമ്മൂട്ടി തന്നെ പങ്കുവച്ചൊരു പുതിയ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

മാധ്യമപ്രവർത്തകർക്ക് ഒപ്പമുള്ള സെൽഫി ഫോട്ടോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റോഷാക്ക് പ്രസ്മീറ്റിനിടെ പകർത്തിയ ചിത്രമാണ് ഇത്. 'മീഡിയ ഫ്രണ്ട്സ്' എന്നാണ് ചിത്രത്തിന് മമ്മൂട്ടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ​ഗ്രേസ് ആന്റണി, ജ​ഗദീഷ് തുടങ്ങിയ താരങ്ങളും മമ്മൂട്ടിക്കൊപ്പം സെൽഫിയിൽ ഉണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

"നിത്യഹരിത സൂപ്പർ സ്റ്റാർ, പ്രായം 60ൽ താഴെയെന്നെ തോന്നുള്ളൂവെങ്കിലും ഒരു 10 വർഷം കൂടി കഴിഞ്ഞ് ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു, ക്യാമറയ്ക്ക് പിന്നിൽ നിന്നവരെ വരെ മുന്നിൽ എത്തിച്ച മഹാനടൻ, മെഗാസ്റ്റാറിൻ്റെ മെഗാ സെൽഫി, എന്നാലും ഇതിൽ ആരായിരിക്കും ചെറുപ്പക്കാരൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് തിയറ്ററുകളില്‍ എത്തും. സമീർ അബ്ദുൾ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടൻ ആസിഫ് അലിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. 

'എനിക്ക് തെറ്റ് പറ്റിയതാണ്, ഇത് കാണേണ്ട സിനിമ': 'ഈശോ'യെ പ്രശംസിച്ച് പിസി ജോര്‍ജ്; നന്ദി പറഞ്ഞ് നാദിർഷ