അതിരാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വ്യവസായി രവി പിള്ളയുടെ മകൻ ഗണേശിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. നേരിട്ടെത്തിയാണ് മോഹൻലാലും സുചിത്രയും നവദമ്പതികൾക്ക് ആശംസകൾ നൽകിയത്.

View post on Instagram

ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിരാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona