സദസ്സിനെ അമ്പരപ്പിച്ച് കൊണ്ടുള്ള മോഹൻലാലിന്റെ ഡാൻസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായെത്തി ഇന്ന് മലയാള സിനിമയിലെ താരരാജാവായി മാറിയ മോഹൻലാൽ, എന്നും ഓർത്തുവയ്ക്കാൻ ഒട്ടേറെ കഥാപാത്രങ്ങളാണ് കേരളക്കരയ്ക്ക് സമ്മാനിച്ചത്. അഭിനേതാവിന് പുറമെ താനൊരു മികച്ച നര്‍ത്തകന്‍ കൂടിയാണെന്ന് മോഹൻലാൽ പലതവണ തെളിയിച്ചിട്ടുള്ളതാണ്. നടന്റെ തനതായ ശൈലിയിൽ ഉള്ള ഡാൻസ് കാണാൻ ഒരുകൂട്ടം ആരാധകവൃന്ദം തന്നെ ഉണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 

ഈ വർഷത്തെ ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആർആർആറിലെ 'നാട്ടു നാട്ടു' എന്ന ​ഗാനത്തിനാണ് മോഹൻലാലിന്റെ തകർപ്പൻ ഡാൻസ്. ഒപ്പം ഭാ​ര്യ സുചിത്രയും ഉണ്ട്. ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ ഫങ്ഷനിൽ ആയിരുന്നു പങ്കെടുക്കുകയായിരുന്നു മോഹൻലാൽ. സദസ്സിനെ അമ്പരപ്പിച്ച് കൊണ്ടുള്ള മോഹൻലാലിന്റെ ഡാൻസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

Scroll to load tweet…

എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു ഇതിന് മുൻപ് ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച സിനിമ. രാജേഷ് ജയരാമനാണ് തിരക്കഥ. ജനുവരി 26ന് തിയറ്ററില്‍ എത്തിയ ചിത്രത്തിന് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. 

 28 വര്‍ഷത്തിനു ശേഷം ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം റി റിലീസ് ചെയ്തിരിക്കുകയാണ്. മുടക്കുമുതല്‍ തിരിച്ച് പിടിച്ച് ഗംഭീര പ്രതികരണങ്ങള്‍ നേടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. സ്ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും വിദേശത്ത് ചിത്രം റിലീസ് ചെയ്യപ്പെട്ടത് 40 രാജ്യങ്ങളിലാണ്. ഇതില്‍ യുകെ, യുഎസ്, ജിസിസി, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം മിച്ച പ്രതികരണമാണ് നേടിയത്. 

മലൈക്കോട്ടൈ വാലിബൻ, റാം, ജയിലർ...; മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കി 2023