സോഷ്യല്‍ മീഡിയ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ടെലിവിഷൻ നടൻ മോഹിത് അബ്രോള്‍. തന്റെ ഭാവിവധുവായിരുന്ന നടി മാൻസിക്കെതിരെയായ പരാമര്‍ശങ്ങള്‍ താൻ പോസ്റ്റ് ചെയ്‍തതല്ലെന്നും മോഹിത് അബ്രോള്‍ പറയുന്നു.

മാൻസിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു മോഹിത് അബ്രോളിന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ എഴുതിയിരുന്നത്. അതറിഞ്ഞ മോഹിത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നും പറഞ്ഞിരുന്നു.  ഇത് വൈറലാകുകയും ചെയ്‍തിരുന്നു. എന്നാല്‍ അതൊന്നും സത്യമല്ലെന്നാണ് മോഹിത് ഇപ്പോള്‍ പറയുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നു. അത് ചെയ്‍തയാളോട് തനിക്ക് വെറുപ്പും ദേഷ്യവും ഉണ്ട്. ഞങ്ങളുടെ കുടംബത്തെ പോലും ഇത്തരം വാര്‍ത്തകള്‍ ബാധിച്ചു. പൊലീസില്‍ പരാതിപ്പെടാനും ഒരുങ്ങുകയാണ്.- മോഹിത് പറയുന്നു. മോഹിതും മാൻസിയും ഏറെക്കാലം പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹനിശ്ചയം വരെ കഴിഞ്ഞുവെങ്കിലും കുറച്ച് മാസം മുമ്പ് ഇരുവരും വേര്‍പിരിയുകയായിരുന്നു.