കമൽഹാസൻ നായകനായി എത്തിയ വിക്രം ആണ് നരേന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

ലയാളികളുടെ പ്രിയതാരമാണ് നരേൻ. ക്ലാസ്റ്റമേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം നിരവധി സിനിമകളാണ് ഇതിനോടകം സിനിമാസ്വാദകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. തമിഴ് ഉൾപ്പടെയുള്ള സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നരേന്റെ പതിനഞ്ചാം വിവാഹ വാർഷികം ആയിരുന്നു ഇന്ന്. നിരവധി പേരാണ് നടനും ഭാ​ര്യ മഞ്ജുവിനും ആശംസകളുമായി രം​ഗത്തെത്തിയത്. ഈ അവസരത്തിൽ മറ്റൊരു സന്തോഷം കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നരേൻ.

തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് നരേൻ അറിയിച്ചിരിക്കുന്നത്. 'ഞങ്ങളുടെ 15-ാം വിവാഹ വാർഷികത്തിന്റെ ഈ പ്രത്യേക ദിനത്തിൽ, ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്' നരേൻ കുറിച്ചു. തന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും നരേൻ പങ്കുവച്ചിട്ടുണ്ട്. തന്മയ എന്നാണ് നരേന്റെ മൂത്ത മകളുടെ പേര്. 

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലാണ് നരേൻ ആദ്യമായി അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷത്തിലൂടെനടൻ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ മീര ജാസ്മിന്റെ നായകനായി അഭിനയിച്ചു. പിന്നീട് സഹനടനായും നടനായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 

'രാമലീല'യ്ക്ക് ശേഷം അരുൺ ​ഗോപി- ദിലീപ് കൂട്ടുകെട്ട് വീണ്ടും

ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും , ചിത്രത്തിന്റെ രണ്ടാഭാഗത്തിലും പൊലീസ് ഓഫീസറുടെ വേഷം ചെയ്തത് നരേന്‍ ആയിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസമേറ്റ്‌സിലെ മുരളി എന്ന കഥാപാത്രം നരേന്റെ അഭിനയജീവിതത്തിലെ പ്രധാനപെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്. പന്തയക്കോഴി, ഒരേ കടല്‍, മിന്നാമിന്നിക്കൂട്ടം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. അതേസമയം, കമൽഹാസൻ നായകനായി എത്തിയ വിക്രം ആണ് നരേന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.