വിനയ് ഫോർട്ട്, ഫർഹാൻ ഫാസിൽ, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളും പ്രണവിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തി. 

ലയാളത്തിന്റെ യുവ താരമാണ് പ്രണവ് മോഹൻലാൽ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും പ്രണവിന്റെ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. സിനിമയെക്കാൾ യാത്രകളെ പ്രണയിക്കുന്ന പ്രണവ് വല്ലപ്പോഴുമാണ് സ്വന്തം ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുറുള്ളത്. അതുകൊണ്ട് തന്നെ ആ ഫോട്ടോകൾ ഞൊടിയിട കൊണ്ട് വൈറൽ ആകുകയും ചെയ്യും. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

‘പീക്കി ബ്ലൈൻഡേഴ്സ്’ എന്ന സീരീസിലെ ലുക്കിലാണ് പ്രണവ് മോഹൻലാൽ ഫോട്ടോയിൽ ഉള്ളത്. സീരീസിലെ അതേ തൊപ്പിയും ചുണ്ടിൽ സി​ഗരറ്റും വച്ച്, കോട്ടും സ്യൂട്ടും ആണിഞ്ഞ് മാസ് ആയിട്ടാണ് പ്രണവ് നിൽക്കുന്നത്. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ്’ എന്നാണ് ഫോട്ടോയ്ക്ക് പ്രണവ് കൊടുത്ത ക്യാപ്ഷൻ. 

ഫോട്ടോ പുറത്തുവന്നിതിന് പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്ത് എത്തി. "അപ്പോ വന്നിറങ്ങിയത് ചുമ്മാ അങ്ങ് തിരിച്ചു പോകാനല്ലല്ലേ, രാജാവിന്റെ മകൻ, പ്രണവ് മോഹൻലാലിന്റെ മറ്റൊരു വശം, ഏപ്രിലിൽ ഒരു വരവുണ്ട് വർഷങ്ങൾക്ക് ശേഷം, ചെക്കൻ ചുമ്മാ പൊളി", എന്നിങ്ങനെ പോകുന്നു കമന്റുകൾ. വിനയ് ഫോർട്ട്, ഫർഹാൻ ഫാസിൽ, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളും പ്രണവിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തി. 

View post on Instagram

വർഷങ്ങൾക്കു ശേഷം എന്ന ചിത്രമാണ് പ്രണവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിൽ തിയറ്ററിലെത്തും. കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ്,നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

20 കോടിയിൽ ഭാ​ഗ്യശാലിക്ക് എത്ര? 1 കോടിയിൽ എത്ര? സർക്കാരിലേക്ക് എത്ര ? കണക്കുകൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..