സുപ്രിയ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസിറ്റിലാണ് അല്ലി നന്ദി പറയുന്ന ശബ്ദസന്ദേശമുള്ളത്.

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. നായകൻ എന്നതിന് പുറമെ സംവിധായകനായും താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. പൃഥ്വിയോടെന്ന പോലെ തന്നെ മകൾ അലംകൃതയോടും(അല്ലി) പ്രത്യേക ഇഷ്ടമാണ് ആരാധകർക്ക് ഉള്ളത്. അല്ലിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് അല്ലിക്ക് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ ഇവർക്ക് നന്ദി അറിയിക്കുകയാണ് അല്ലി. 

സുപ്രിയ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലാണ് അല്ലി നന്ദി പറയുന്ന ശബ്ദസന്ദേശമുള്ളത്. ‘എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി, മികച്ചൊരു ജന്മദിനമായിരുന്നു ഇത്,’ എന്നാണ് അല്ലി പറഞ്ഞത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി. 

View post on Instagram

'സന്തോഷകരമായ ജന്മദിനം. നിന്നെ ഓര്‍ത്ത് മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു. പുസ്‍തകങ്ങളോടുള്ള നിന്റെ സ്‍നേഹവും ലോകത്തോടുള്ള അനുകമ്പയും വിശാലമാകട്ടെ. നീ എല്ലായ്‍പ്പഴും വലിയ സ്വപ്‍നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങൾ നിന്നെ സ്‍നേഹിക്കുന്നു', എന്നാണ് കഴിഞ്ഞ ദിവസം അല്ലിയുടെ ഫോട്ടോയോടൊപ്പം പഥ്വി കുറിച്ചത്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona