83യുടെ പ്രമോഷനുമായി ബന്ധപ്പെട്ട്  കൊച്ചിയിലെത്തിയതായിരുന്നു രൺവീറും സംഘവും. 

1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമാണ് '83'(83 movie). രണ്‍വീര്‍ സിംഗ് (Ranveer Singh) നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ ആണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ(Prithviraj) ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പഴിതാ രൺവീറിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് പൃഥ്വി. 

'റീൽ ലൈഫ് കപിൽ ദേവിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു എന്നും താരം കൂട്ടിച്ചേർത്തു. 83യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു രൺവീറും സംഘവും. 

ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്‍റെ റോളിലെത്തുന്ന ചിത്രം ക്രിസ്‍മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു.