നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. 'പൃഥ്വിരാജിന് ഇതും വശമുണ്ടോ, സകലകലാ വല്ലഭന്‍' എന്നൊക്കെയാണ് കമന്റുകൾ. 

ലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്(Prithviraj Sukumaran). നന്ദനം എന്ന ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തി പ്രേക്ഷകരുടെ പ്രിയതാരമായ പൃഥ്വി സംവിധായകന്റെ റോളിലും ​ഗായകനായും തിളങ്ങി. ഇപ്പോഴിതാ നല്ലൊരു കഹോണ്‍(cajon) ആര്‍ട്ടിസ്റ്റ് കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ്. 

ആഗോള തലത്തില്‍ ശ്രദ്ധേയമായ ശ്രീലങ്കന്‍ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതെ’ എന്ന ഗാനത്തിനാണ് പൃഥ്വിരാജ് കഹോണില്‍ താളം പിടിച്ചത്. ജെ.ടിക്കൊപ്പമുള്ള സംഗീത രാത്രി കൂടെ നല്ല ഭക്ഷണവും എന്നാണ് വീഡിയോ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഈ വീഡിയോ സുപ്രിയ മേനോനും(supriya menon) പങ്കുവച്ചിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. 'പൃഥ്വിരാജിന് ഇതും വശമുണ്ടോ, സകലകലാ വല്ലഭന്‍' എന്നൊക്കെയാണ് കമന്റുകൾ. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona