രാഹുൽ മാധവ് വിവാഹിതനായി.

ടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെം​ഗളൂരുവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിമ്പിൾ രീതിയിൽ നടത്തിയ ചടങ്ങിൽ ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ തുടങ്ങിയവരും വധൂവരന്മാർക്ക് ആശംസയുമായി രം​ഗത്തെത്തി. രാഹുലിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

View post on Instagram

2009ല്‍ പ്രദര്‍ശനത്തിനെത്തിയ അതേ നേരം അതേ ഇടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാഹുൽ മാധവ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2011ല്‍ ബാങ്കോക്ക് സമ്മര്‍, വാടാമല്ലി, ഹാപ്പി ദര്‍ബാര്‍ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 2012 ല്‍ ക്രൈം സ്റ്റോറി, ട്രാക്ക്, യുഗം, നായാട്ട്, ലിസമ്മയുടെ വീട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

View post on Instagram

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിലാണ് രാഹുല്‍ മാധവ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഹൊറര്‍ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ഭാവന ആണ് നായിക. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. 'ഡോ. കീർത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ അഴിക്കുന്നിടത്ത് നിന്നാണ് ഈ ചിത്രത്തിന്റെ കഥാവികസനം. അജ്‍മൽ അമീർ, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും ഹണ്ടിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ആസ്ത്മാ രോഗിയായ ഈ 'സൂപ്പർമാൻ' ശ്വാസം മുട്ടലുമായി നടക്കുന്നു: മുരളി ​ഗോപി