ലോക്ക് ഡൌണ്‍ നാല്‍പത്ദിവസം കഴിയുമ്പോളും എല്ലാവരും വീട്ടിലാണ്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. സോഷ്യല്‍മീഡിയയില്‍ പലവിധ ചലഞ്ചുകളും വന്നുപോയി, എന്നിട്ടും ആളുകളുടെ ബോറടിമാത്രം മാറിയില്ല. അതേസമയം വീട്ടിലിരിപ്പിന്റെ വിരസതയകറ്റാന്‍ പഴകാല ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയോ മറ്റ് ക്രിയാത്മകമായ പ്രവര്‍ത്തികളില്‍ ഇടപെടുകയോ ആണ് താരങ്ങള്‍ അടക്കം ചെയ്യുന്നത്. പതിവുപോലെ തകര്‍പ്പന്‍ അടിക്കുറിപ്പുമായി ലാലേട്ടനും മമ്മൂക്കയ്ക്കുമൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

വേദിയില്‍വച്ച് മമ്മൂക്കയും ലാലേട്ടനും പരസ്പരം കൈ കൊടുക്കുന്നു, അതിനിടയില്‍ മമ്മൂക്കയ്ക്ക് കൈ കൊടുക്കാന്‍പോയ പിഷാരടി ചമ്മുന്നതാണ് ഫോട്ടോ. അപ്പോള്‍ പറ്റിയില്ല ഇപ്പോള്‍ പറ്റൂല എന്ന ക്യാപ്ഷനോടെയാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. എല്ലായിപ്പോഴത്തേയുംപോലെതന്നെ പിഷാരടിയുടെ ഫോട്ടോയേക്കളേറെയായി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ്.

ക്യാപ്ഷന്‍ സിംഹമേ നമിച്ചു, അയ്യയ്യോ ചമ്മിപ്പോയി എന്നെല്ലാമാണ് ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റിടുന്നത്. മൂന്നുപേരുടേയും ചിരിയാണ് കാണേണ്ടത്, ഫ്രേമിലുള്ള എല്ലാവരുംതന്നെ ഇത്ര മനോഹരമായി ചിരിക്കുന്ന ഫോട്ടോ അടുത്തെന്നും കണ്ടിട്ടില്ലെന്നും ആളുകള്‍ കമന്റിടുന്നുണ്ട്.