ഹൈദരാബാദിലെ നാമ്പള്ളിയിലെ മൂന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി എത്തിയത്. കേസ് എടുത്ത കോടതി. കോടതി റാണയ്ക്കും പിതാവ് സുരേഷ് ബാബുവിനും സമൻസ് അയച്ചിട്ടുണ്ട്.  

ഹൈദരബാദ്: ബാഹുബലിയിലൂടെ പ്രശസ്തനായ തെലുങ്ക് താരം റാണ ദഗ്ഗുബതിയും പിതാവും നിയമ കുരുക്കില്‍. തെലുങ്കിലെ സൂപ്പര്‍ താരവും അറിയപ്പെടുന്ന നിര്‍മ്മാതാവ് കൂടിയായ റാണയുടെ പിതാവ് ഡി. സുരേഷ് ബാബുമാണ് ഒരു ഭൂമിതട്ടിയെടുത്ത കേസിലാണ് നിയമ കുരുക്കിലായത്.

റാണയ്ക്കും പിതാവിനെതിരെയും പ്രദേശിക ബിസിനസുകാരന്‍ പ്രമോദ് കുമാറാണ് പരാതി നല്‍കിയത്. തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും തന്നെ ഇറക്കിവിട്ട് ഭൂമി പിടിച്ചെടുക്കാന്‍ പിതാവും അദ്ദേഹത്തിന്‍റെ മകനായ സിനിമ താരവും ശ്രമിക്കുന്നു എന്നാണ് ഇയാളുടെ പരാതി. 

ഹൈദരാബാദിലെ നാമ്പള്ളിയിലെ മൂന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി എത്തിയത്. കേസ് എടുത്ത കോടതി. കോടതി റാണയ്ക്കും പിതാവ് സുരേഷ് ബാബുവിനും സമൻസ് അയച്ചിട്ടുണ്ട്. 

ഷേക്ക്പേട്ടിലെ തർക്കഭൂമി 2014ൽ സുരേഷ് ബാബു പ്രമോദ് കുമാറിന് പാട്ടത്തിന് നൽകിയിരുന്നു. എന്നാല്‍ പാട്ടക്കരാർ അവസാനിച്ചപ്പോൾ സുരേഷ് ബാബു 18 കോടി രൂപയ്ക്ക് ഈ വസ്തു വില്‍ക്കാന്‍ തയ്യാറായി. ഇത് വാങ്ങാന്‍ പ്രമോദ് തയ്യാറായി. ഇടപാടിനായി അഞ്ച് കോടി രൂപ നൽകിയെങ്കിലും വിൽപ്പനയും രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കാൻ സുരേഷ് ബാബു മെനക്കെട്ടില്ലെന്നാണ് പ്രമോദ് കുമാർ അവകാശപ്പെടുന്നത്. 

പ്രശ്‌നം തീരുംമുമ്പ് സുരേഷ് ബാബു സ്വത്ത് മകൻ റാണയുടെ പേരിലേക്ക് മാറ്റിയെന്ന് പരാതിക്കാരൻ ആരോപിച്ചു. ഒപ്പം കഴിഞ്ഞ നവംബറില്‍ ഗുണകളെ ഉപയോഗിച്ച് ഭൂമി കയ്യേറാന്‍ ശ്രമം നടത്തി. ഇതില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടി എടുത്തില്ല. തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

തുടര്‍ന്നാണ് കോടതി പരാതിയില്‍ കേസ് എടുത്ത് റാണയും അച്ഛനും അടക്കമുള്ളവര്‍ക്ക് സമന്‍സ് അയച്ചത്. നിയമപമല്ലാത്ത ക്രിമിനല്‍ ഇടപെടല്‍ നടത്തുക (ഐപിസി 352), മോശമായി പെരുമാറുക (ഐപിസി 426), അനധികൃതമായി കയ്യേറുക (ഐപിസി 447) എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് സമന്‍സ്. 

1000ത്തിലെത്താന്‍ ഇനി 99 കോടി കൂടി; ബോക്സ് ഓഫീസ് തൂഫാനാക്കി 'പഠാൻ', ഇതുവരെ നേടിയത്

ഷാരൂഖ് ധരിച്ച നീല വാച്ചിന്റെ വിവരങ്ങള്‍ പുറത്ത്, വില കേട്ട് കണ്ണുതള്ളി ആരാധകര്‍