2017ൽ ആണ് രഞ്ജിത്തിന്റേയും നഴ്‌സായ ധന്യയുടെയും വിവാഹം നടക്കുന്നത്.

ഓട്ടോഗ്രാഫ് എന്ന സീരിയലില്‍ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രഞ്ജിത്ത് ടെലിവിഷൻ ആസ്വാദകരുടെ പ്രിയ താരമായി ഉയർന്നത്. കബനി എന്ന സീരിയലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം കൈകാര്യം ചെയ്ത രഞ്ജിത്ത് സത്യാ എന്ന പെൺകുട്ടിയിലും തന്റെ അഭിനയമികവ് തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ രഞ്ജിത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്.

രഞ്ജിത്തിന്റെ ഭാര്യ അയർലൻറ്റിലാണ്. മകൾക്ക് ഒരു അച്ഛനും അമ്മയുമാകാനുള്ള ശ്രമത്തിലാണ് താനെന്നായിരുന്നു ഭാര്യ പുറപ്പെട്ടപ്പോൾ രഞ്ജിത്ത് പറഞ്ഞത്. എന്നാൽ മകളുടെ സ്നേഹനിധിയായ അച്ഛനാണ് താനെന്ന് വീണ്ടും തെളിയിക്കുകയാണ് താരം. മകൾക്കൊപ്പം യാത്ര പോകുന്ന ചിത്രങ്ങളാണ് രഞ്ജിത്ത് പങ്കുവയ്ക്കുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ച് കറുപ്പ് വസ്ത്രത്തിൽ വളരെ സ്റ്റൈലായാണ് അച്ഛന്റെയും മകളുടെയും യാത്ര.

View post on Instagram

ലുക്ക് ആണല്ലോ രണ്ടുപേരും എന്നാണ് ആരാധകന്റെ കമന്റ്. മകൾക്കൊപ്പമുള്ള റീൽസും ഫോട്ടോകളും തന്നെയാണ് രഞ്ജിത്തിന്റെ സോഷ്യൽ മീഡിയയിൽ കൂടുതലും. ഇതെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതുമാണ്. എത്ര കഥാപാത്രങ്ങൾ ചെയ്താലും ഓട്ടോഗ്രാഫിലെ ജെയിംസ് ആയി തന്നെയാണ് രഞ്ജിത്ത് ഇപ്പോഴും അറിയപ്പെടുന്നത്.

2017ൽ ആണ് രഞ്ജിത്തിന്റേയും നഴ്‌സായ ധന്യയുടെയും വിവാഹം നടക്കുന്നത്. ഫേസ് ബുക്ക് ചാറ്റ് വഴിയാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. തന്റെ കഥാപാത്രമായ ജെയിംസിനോടുള്ള ഇഷ്ടമാണ് ധന്യയുമായി പ്രണയത്തിൽ ആയതെന്ന് രഞ്ജിത്ത് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. 2019 ൽ ആണ് ഇരുവർക്കും മകൾ ജനിക്കുന്നത്. ഇസബെൽ എന്നാണ് കുട്ടിയ്ക്ക് ഇരുവരും പേര് നൽകിയത്. മകളുടെ ഒട്ടുമിക്ക വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കും. സിനിമാ നടി ഉഷയുടെ മകനാണ് രഞ്ജിത്ത്.