Asianet News MalayalamAsianet News Malayalam

15.24 കോടി വിലയുള്ള ഫ്ലാറ്റുകള്‍ വിറ്റ് നടന്‍ രണ്‍വീര്‍ സിംഗ്

ഗോരേഗാവിലെ ഒബ്‌റോയ് എക്‌ക്വിസൈറ്റിലെ ടവർ എയിലെ 43-ാം നിലയിലുള്ള 4303, 4304 എന്നീ രണ്ട് ഫ്‌ളാറ്റുകളാണ് വിറ്റിരിക്കുന്നത്.

Actor Ranveer Singh sells two flats in Goregaon project for 15.24 crore vvk
Author
First Published Nov 12, 2023, 11:51 AM IST

മുംബൈ: നടന്‍ രണ്‍വീര്‍ സിംഗ് മുംബൈയിലെ ആഡംബര ഫ്ലാറ്റ് വിറ്റു. 15.24 കോടി വിലയുള്ള ഫ്ലാറ്റാണ് നടന്‍ വിറ്റത് എന്നാണ് വിവരം. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കാര്യമായ നിക്ഷേപം നടത്തുന്ന ബോളിവുഡ് നടനാണ് രണ്‍വീര്‍ സിംഗ്. അടുത്തിടെ ബാന്ദ്ര വെസ്റ്റിൽ 119 കോടി രൂപയ്ക്ക് ഒരു ക്വാഡ്രപ്ലെക്സ് വാങ്ങിയിരുന്നു രണ്‍വീര്‍. നിരവധി ബോളിവുഡ് താരങ്ങൾ കഴിഞ്ഞ മാസങ്ങളിൽ വാണിജ്യ, റെസിഡൻഷ്യൽ പ്രോപ്പർട്ടികള്‍ വാങ്ങിയിരുന്നു.

ഗോരേഗാവിലെ ഒബ്‌റോയ് എക്‌ക്വിസൈറ്റിലെ ടവർ എയിലെ 43-ാം നിലയിലുള്ള 4303, 4304 എന്നീ രണ്ട് ഫ്‌ളാറ്റുകളാണ് വിറ്റിരിക്കുന്നത്. 38 കാരനായ രണ്‍വീര്‍ സിംഗും അദ്ദേഹത്തിന്റെ അമ്മ അഞ്ജു ജുഗ്ജീത് സിംഗ് ഭവ്‌നാനിയും ഒപ്പുവെച്ച വില്‍പ്പന രേഖകളിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഇന്‍ഡക്സ് ടേപ്പ്.കോം ഈ രേഖകള്‍ പുറത്തുവിട്ടിട്ടുണ്ട്.  

2014 ഡിസംബറിലാണ് 4.64 കോടിക്ക് നടന്‍ ഈ രണ്ട് ഫ്ലാറ്റുകള്‍ വാങ്ങിയത്. 1324 സ്ക്വയര്‍ ഫീറ്റാണ് ഇരു ഫ്ലാറ്റുകളുടെയും ഏരിയ. ഒപ്പം തന്നെ മൂന്ന് പാര്‍ക്കിംഗ് സ്ലോട്ടുകളും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ഈ ഫ്ലാറ്റുകളുടെ വില 7.62 കോടി വച്ചാണ്. 45.75 ലക്ഷമാണ് സ്റ്റാംപ് ഡ്യൂട്ടി. ഒബ്‌റോയ് എക്‌ക്വിസൈറ്റ് ഒരു ആഢംബര പാര്‍പ്പിട സമുച്ചയമാണ്. ഒബ്റോയി റിയലറ്റിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയ്ക്ക് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 

അതേ സമയം 2022 ജൂലൈയിലാണ്  ബാന്ദ്ര വെസ്റ്റിൽ 119 കോടി രൂപയ്ക്ക് ഒരു ക്വാഡ്രപ്ലെക്സ് രണ്‍വീര്‍ വാങ്ങിയത്. രണ്‍വീറും അദ്ദേഹത്തിന്‍റെ പിതാവ് ജഗ്ജിത്ത് ഭവ്‌നാനിയും ചേര്‍ന്നാണ് നാല് ഫ്ലാറ്റുകള്‍ വാങ്ങിയിരിക്കുന്നത്. ബാൻഡ്‌സ്റ്റാൻഡിലെ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ സാഗർ റെഷിമിലെ 16-ാം നില മുതൽ 19-ാം നില വരെ 11,266 സ്ക്വയര്‍ ഫീറ്റ് കാര്‍പ്പറ്റ്  ഏരിയയും, 1,300 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു പ്രത്യേക ടെറസും ഉള്‍പ്പടെയാണ്  നാല് ഫ്ലാറ്റുകളാണ് താരം വാങ്ങിയത്. 

'ഗ്ലോറിയസ് പര്‍പ്പസ്' പൂര്‍ത്തിയാക്കി: മാര്‍വലില്‍ ഇനി ലോക്കിയുണ്ടാകില്ല: വലിയ സൂചന എത്തി.!

'അവൻ പോയി,ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി'

Asianet News Live

Follow Us:
Download App:
  • android
  • ios