പരമ്പരയില്‍ ശിവനായെത്തുന്ന സജിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ലയാളികളുടെ ഹൃദയത്തിലേക്ക് പെട്ടന്നുതന്നെ കയറിക്കൂടിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന പരമ്പരയിലെ കഥാപാത്രങ്ങള്‍ എല്ലാംതന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ശിവന്‍ അഞ്ജലി ജോഡികളും വല്ല്യേട്ടന്‍ വല്ല്യേടത്തിയുമെല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ് ആരാധകര്‍ക്ക്. കൂടാതെ സോഷ്യല്‍മീഡിയയിലും വന്‍ സപ്പോര്‍ട്ടുള്ള പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ ഓരോ താരങ്ങള്‍ക്കും ഒന്നിലധികം ഫാന്‍ ഗ്രൂപ്പുകളുള്ള മലയാളത്തിലെ ഏക പരമ്പരയും സാന്ത്വനമാണെന്ന് വേണം പറയാന്‍. 

പരമ്പരയില്‍ ശിവനായെത്തുന്ന സജിന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരമ്പരയിലെ പ്രിയങ്കരിയായ വല്ല്യേടത്തിയായെത്തുന്ന ചിപ്പിയോടൊപ്പമുള്ള ചിത്രങ്ങളാണ് സജിന്‍ പങ്കുവച്ചത്. ഓണത്തോടനുബന്ധിച്ചുള്ള എപ്പിസോഡിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പരമ്പരയില്‍ സ്ഥിരം എത്താറുള്ളതുപോലെതന്നെ കളര്‍മുണ്ടും ഷര്‍ട്ടുമിട്ടാണ് ചിത്രത്തില്‍ സജിനുള്ളതെങ്കില്‍, ഓണം സ്‌റ്റൈലില്‍ മലയാളി മങ്കയായാണ് ചിപ്പിയുള്ളത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona