തീയേറ്ററുകളില്‍ വലിയ വിജയം നേടിയ അഞ്ചാം പാതിരയിലെ ഡോ: ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രം വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
ഭാര്യ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ഷറഫുദ്ദീന്‍. ഷഫഫുദ്ദീന്‍-ബീമ ദമ്പതികള്‍ക്ക് പെണ്‍കുട്ടിയാണ് ജനിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ ചിത്രമടക്കമാണ് ഷറഫുദ്ദീന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
2015ല്‍ ആയിരുന്നു ചങ്ങനാശ്ശേരി സ്വദേശിനി ബീമയുമായുള്ള ഷറഫുദ്ദീന്‍റെ വിവാഹം. ദുവ എന്നാണ് മൂത്ത മകളുടെ പേര്.
ALSO READ: സുരക്ഷാ മാനദണ്ഡം പാലിച്ച് തീയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ചലച്ചിത്ര സംഘടനകള്‍
സെയില്‍സ് എക്സിക്യൂട്ടീവ് ആയും ടൂറിസം രംഗത്തുമൊക്കെ ജോലികള്‍ നോക്കിയതിനു ശേഷമാണ് ഷറഫുദ്ദീന്‍ സിനിമയിലേക്ക് എത്തുന്നത്. അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തിലെത്തിയ നേരമാണ് ആദ്യചിത്രം. തുടര്‍ന്ന് പ്രേമം, പ്രേതം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, വരത്തന്‍, അഞ്ചാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇതില്‍ തീയേറ്ററുകളില്‍ വലിയ വിജയം നേടിയ അഞ്ചാം പാതിരയിലെ ഡോ: ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രം വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
