താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങള്‍ ആരാധകര്‍ക്കൊരു ഹരം തന്നെയാണ്. ചില ചിത്രങ്ങളാണെങ്കില്‍ മനസ്സില്‍നിന്നും മറയുകയുമില്ല. ഇത്തരത്തിലെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ആരാധകരെ വാരിക്കൂട്ടിയ കണ്ണന്‍. താനും ചേച്ചിയും ഒന്നിച്ചുള്ള ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്. കണ്ണനും മീനാച്ചിയും എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നതും.

പരമ്പരയിലൂടെതന്നെ വളര്‍ന്ന താരങ്ങളായതിനാല്‍ പ്രേക്ഷകര്‍ക്ക് കണ്ണനോടും മീനാക്ഷിയോടും ഒരു പ്രത്യേക ഇഷ്ടമാണ്. സിദ്ധാര്‍ത്ഥ് പ്രഭു, ഭാഗ്യലക്ഷ്മി എന്നതാണ് താരങ്ങളുടെ ശരിക്കുള്ള പേരെങ്കിലും കണ്ണന്‍, മീനാക്ഷി എന്നാണ് ആരാധകര്‍ നേരിട്ടുകാണുമ്പോഴും അവരെ വിളിക്കാറുള്ളതെന്ന് താരങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജീവിത്തിലും സഹോദരങ്ങളായ ഇരുവരും ശരിക്കും ചേച്ചിയും അനിയനുമാണോ എന്നത് പ്രേക്ഷകരെ ഇടയ്ക്കിടയ്ക്ക് കുഴപ്പിക്കാറുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Meenachi and kannanmon❤️❤️❤️❤️❤️

A post shared by Sidharth Prabhu (@sidharth_prabhu) on Mar 25, 2020 at 1:44am PDT

ഈയടുത്താണ് ഭാഗ്യലക്ഷ്മി പരമ്പരയില്‍നിന്നും പിന്മാറിയത്. ഫോട്ടോയ്ക്ക് സ്‌നേഹം അറിയിക്കുന്ന കൂട്ടത്തില്‍ മീനാക്ഷിയെ കാണാത്തതിന്റെ സങ്കടവും ആരാധകര്‍ അറിയിക്കുന്നുണ്ട്. ഏതായാലും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ കണ്ണനും മീനാച്ചിയുമാണ് തരംഗമായിരിക്കുന്നത്.