സോഷ്യൽ മീഡിയയിൽ മോട്ടിവേഷൻ സ്പീക്കറായി സൂരജ് സണ്‍ എത്താറുണ്ട്.

സീരിയലിലൂടെയാണ് നടന്‍ സൂരജ് സണ്‍ ശ്രദ്ധേയനാവുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ ആയിരുന്നു ഇത്. അതിലെ നായകവേഷമായ ദേവന്‍ എന്ന കഥാപാത്രത്തെയായിരുന്നു സൂരജ് അവതരിപ്പിച്ചിരുന്നത്. വളരെ ജനപ്രീതി നേടിയെടുത്ത കഥാപാത്രത്തില്‍ നിന്നും താരമൂല്യം നേടിയെടുക്കാനും പ്രശസ്തിയിലേക്ക് വളരാനും സൂരജിന് സാധിച്ചു. എന്നാല്‍ നായകനായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് സൂരജ് പരമ്പരയില്‍ നിന്നും പിന്മാറുന്നത്. 

സോഷ്യൽ മീഡിയയിൽ മോട്ടിവേഷൻ സ്പീക്കറായി സൂരജ് സണ്‍ എത്താറുണ്ട്. ഇപ്പോഴിതാ നടൻ പങ്കുവെക്കുന്ന ചെറിയൊരു റീൽ ആരാധക ശ്രദ്ധനേടുകയാണ്. 'കഴിഞ്ഞ ദിവസം ഞാൻ ഒരു വാക്യം കണ്ടിരുന്നു, ഇന്ന് നിങ്ങൾക്ക് പഴയതായി തോന്നുന്നതെല്ലാം നാളെ മറ്റ് ചിലർക്ക് പുതുപുത്തനായിരിക്കും' എന്നാണ് വീഡിയോയിൽ താരം പറയുന്നത്. നിങ്ങൾ പഴയതായി ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ഈ വീഡിയോ അവർക്ക് അയച്ചു കൊടുക്കാനും നടൻ നിർദ്ദേശിക്കുന്നുണ്ട്. സത്യം, വളരെ ശരിയായ വാക്കുകൾ എന്നാണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്.

View post on Instagram

സൂരജ് സീരിയല്‍ അവസാനിപ്പിച്ചത് പ്രശ്‌നങ്ങള്‍ കാരണമാണെന്നും സിനിമയ്ക്ക് വേണ്ടിയാണെന്നും തുടങ്ങി അനേകം കമന്റുകള്‍ മുന്‍പ് വന്നിരുന്നു. സത്യത്തില്‍ തനിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അത്രയും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണെന്ന് പിന്നീട് സൂരജ് തുറന്ന് പറഞ്ഞിരുന്നു.

അച്ഛന്‍റെ വഴിയെ..; പി ശ്രീകുമാറിന്‍റെ മകള്‍ സിനിമയിലേക്ക്, അരങ്ങേറ്റ ചിത്രം 'കള്ളം'

രണ്ട് മാസം മാറി നിന്നപ്പോള്‍ വേറൊരാളെ നായകനാക്കി. പിന്നെയും ഞാന്‍ തിരികെ വരികയാണെങ്കില്‍ ആ പയ്യന്റെ കരിയറിനെയും അത് ബാധിക്കും. അതുകൊണ്ട് പിന്നെ സീരിയലിലേക്ക് പോയില്ല. ഒരു വര്‍ഷത്തോളം വേറൊരു പരിപാടിയ്ക്കും പോകാതെ വെറുതേയിരുന്നുവെന്നും സൂരജ് പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം