എത്ര തന്നെ തിരക്കിലായാലും താൻ ഒരു സാധാ നാട്ടിൻപുറത്തുകാരൻ ആണെന്ന് സൂരജ് പലപ്പോഴായി തെളിയിക്കാറുണ്ട്.

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ഇപ്പോൾ തുടർച്ചയായ സിനിമകളിൽ തിരക്കിലാണ് താരം.

എത്ര തന്നെ തിരക്കിലായാലും താൻ ഒരു സാധാ നാട്ടിൻപുറത്തുകാരൻ ആണെന്ന് സൂരജ് പലപ്പോഴായി തെളിയിക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മഴ കണ്ട് കൊതിച്ച് ഒന്ന് നടക്കാൻ ഇറങ്ങിയതാണ് നടൻ.

 "നല്ല മഴയൊക്കെയല്ലേ, ഒന്ന് പുറത്തിറങ്ങി നടക്കാം.... നല്ല ആമ്പിയൻസ് അല്ലെ.... അങ്ങനെ പുറത്തിറങ്ങാൻ അമ്മയോട് ഒരു കുട ചോദിച്ചു, നമ്മൾ കുട വെച്ച് മറന്നു പോകുന്ന ആളല്ലേ അപ്പൊ നമ്മുക്ക് തരുന്ന കുട ഏതെന്നോ... ഇതാ, ഇതുപോലത്തെ കുട പണ്ട് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴത്തെ കുടയാ. പേരിനൊരു കുട മഴയൊക്കെ നന്നായി നനയാൻ പറ്റും". കമ്പി പൊട്ടിയ കുട കാണിച്ചാണ് നടൻ വിശദീകരിക്കുന്നത്. നിങ്ങൾക്കും ഇങ്ങനത്തെ കുടയുണ്ടോയെന്നാണ് നടൻ ചോദിക്കുന്നത്.

View post on Instagram

നല്ല കുടയൊക്കെ അകത്ത് വെച്ച് പൂട്ടിയിട്ട് ഇങ്ങനത്തെ കുട തന്നു വിടുന്ന അമ്മ നിങ്ങൾക്കും ഉണ്ടോയെന്നും സൂരജ് ചോദിക്കുന്നു. നിരവധിപ്പേരാണ് തങ്ങളുടെ അമ്മമാരും ഇങ്ങനെയാണെന്ന് പ്രതികരിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്ന സമയത്തും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ സൂരജ് ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെ മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിൽ സൂരജ് നായകനായി. താരം ഇപ്പോൾ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്.

'മഞ്ഞുമ്മൽ ബോയ്‌സ്' നിര്‍മ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം; സൗബിന് നോട്ടീസ്, ഷോൺ ആൻ്റണിയെ ചോദ്യം ചെയ്തു