ആരാധകനും കുടുംബത്തിനുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് സൂരി തിരികെ പോയത്.

ങ്ങളുടെ പ്രിയ സിനിമാ താരങ്ങളെ കാണാൻ ആ​ഗ്രഹിക്കുന്നവരാണ് ഭൂരിഭാ​ഗം ആരാധകരും. താരങ്ങളെ കാണാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് കൊണ്ടുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പലപ്പോഴും തങ്ങളുടെ ആരാധകർക്ക് സഹായങ്ങളുമായി വരുന്ന താരങ്ങളുടെ വാർത്തകളും പുറത്തുവന്നിട്ടുള്ളതാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇവിടുത്തെ താരം തമിഴ് നടൻ സൂരിയും. 

തന്റെ ആരാധകന്റെ അമ്മയുടെ രോഗവിവരം അന്വേഷിച്ചത്തിയിരിക്കുകയാണ് സൂരി. മഹാതീരൻ എന്ന ആരാധകന്റെ അമ്മയുടെ രോ​ഗവിവരം അറിയാനിടയായ സൂരി അവരെ നേരിൽക്കാണാൻ എത്തുകയായിരുന്നു. മധുരൈ ഭാ​ഗ്യനാഥപുരത്താണ് ഈ കുടുംബവും താമസിക്കുന്നത്. ഇവിടേക്ക് ആഡംബരങ്ങളൊന്നും ഇല്ലാതെ ഓട്ടോറിക്ഷയിലാണ് സൂരി എത്തിയത്. കയ്യിൽ പഴവർ​ഗങ്ങളും സൂരി കരുതിയിരുന്നു. 

Scroll to load tweet…

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നായകനായെങ്കിലും ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന താരമാണ് സൂരി. ആരാധകനും കുടുംബത്തിനുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് സൂരി തിരികെ പോയത്. അതും വന്ന അതേ ഓട്ടോയിൽ തന്നെ. 

അതേസമയം, 'വിടുതലൈ' എന്ന ചിത്രത്തിലാണ് സൂരി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. സൂരി നായകനായ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് സേതുപതിയാണ്. 

ആ ടോൺ വ്യത്യാസം; 'ഇതിലും മോശമായ ടോണില്‍ ശോഭ സംസാരിച്ചിട്ടില്ലേ'ന്ന് മോഹൻലാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News