ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയരായ സ്‍നേഹയും ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

ഇരുവരും ഒട്ടനവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  മറിമായം എന്ന സീരിയലിലെ ലോലിതനായി എസ് പി ശ്രീകുമാറും മണ്ഡോദരിയായി സ്‍നേഹയും ശ്രദ്ധേയരായി. ശ്രീകുമാര്‍ മെമ്മറീസ് എന്ന സിനിമയില്‍ വില്ലൻ കഥാപാത്രമായി എത്തിയിരുന്നു.